Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഴക്കാലമായാലും വേനൽക്കാലമായാലും മനുഷ്യർക്ക് വെള്ളം കുടിക്കാതെ ജീവിക്കാനാകില്ല. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും സസ്യങ്ങൾക്കുമെല്ലാം ഏറിയും കുറഞ്ഞും വെള്ളം ആവിശ്യമാണ്. ഈ മഴക്കാലത്ത് പകർച്ച വ്യാധികളെ ചെറുക്കാനായി തിളപ്പിച്ച് ആറിയ വെള്ളം മാത്രം ഉപയോഗിക്കാനാണ് ഡോക്ടർമാരുടെ നിർദേശം. ഇനി മുതൽ വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് കുറച്ച് ജീരകം കൂടി ഇട്ട് നോക്കൂ. വെള്ളത്തിന് രുചി കൂടുമെന്ന് മാത്രമല്ല ചർമ്മം തിളങ്ങാനും ആരോഗ്യം മെച്ചപ്പെടാനും ജീരക വെള്ളം അത്യുഗ്രനാണെന്ന് ഡോക്ടർമാർ പറയുന്നു. 
അമിത വണ്ണം ഉൾപ്പടെ പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണം ദഹനക്കുറവാണ്. ദഹനം മെച്ചപ്പെടുത്താൻ ജീരക വെള്ളം നല്ല രീതിയിൽ സഹായിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന ഈ കാലത്ത് രോഗപ്രതിരോധശേഷി നിലനിർത്തേണ്ടത് ആവിശ്യമാണ്. ജീരകം പ്രതിരോധശേഷി വർധിപ്പിക്കാൻ പണ്ട് മുതൽ കേൾവികേട്ട പദാർത്ഥമായതിനാൽ ഈ സമയത്ത് ജീരക വെള്ളം കുടിക്കുന്നതിനും സവിശേഷ പ്രാധാന്യമുണ്ട്. സ്ത്രീകൾക്ക് ആർത്തവ സംബന്ധിയായ വയറു വേദനയ്ക്ക് ഒരു ഉത്തമ പ്രതിവിധിയായും ജീരക വെള്ളം ഉപയോഗിക്കാമെന്ന് നാട്ടുവൈദ്യം പറയുന്നു. ഇത് കൂടാതെ ജീരക വെള്ളത്തിലടങ്ങിയ സെലേനിയം, കോപ്പർ മുതലായവ ചർമ്മത്തിന് തിളക്കം കൂട്ടാനും അത്യുത്തമമാണെന്ന് വിദഗ്ദർ കൂട്ടിച്ചേർക്കുന്നു. 

Readers Comment

Add a Comment