Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ഈ സമയത്ത് സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക. പഴുക്കാത്ത ചക്ക ചുള മുതൽ കുരു വരെ പ്രത്യേകം വിഭവമാക്കുന്ന മലയാളികൾ പക്ഷെ ചക്ക കഴിച്ചാലുള്ള ഗുണഫലങ്ങളെക്കുറിച്ച് അത്ര ധാരണയുള്ളവരല്ല. ഇതാ ചക്കയുടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഗുണഫലങ്ങൾ...
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ക്രമീകരിക്കാൻ ചക്ക എന്ന അത്ഭുത ഫലം രണ്ട് തരത്തിലാണ് സഹായിക്കുന്നത്. ചീത്ത കൊളസ്ട്രോളിനെ നന്നായി കുറച്ച് കൊണ്ടുവരുന്നതിനൊപ്പം ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോൾ നിലനിർത്താനും ചക്കപ്പഴം സഹായിക്കുന്നു. ശരീരത്തിന് ആവിശ്യം വേണ്ട പൊട്ടാസ്യത്തിന്റെ കലവറയാണ് ചക്ക എന്നതിനാൽ തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചക്ക സഹായകമാകുന്നു. ഓരോ കപ്പ് ചക്കചുളയിലും ശരാശരി 739 എം ജി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് എന്നത് ചക്ക നിർബന്ധമായും കഴിക്കണം എന്ന് പറയുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇവയെല്ലാം കൂടാതെ അമേരിക്കയിൽ നടത്തി വരുന്ന ഏറ്റവും പുതിയ പഠനങ്ങൾ ചക്കയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ പോലുമുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നു. പതിവായി ചക്ക കഴിക്കുന്നത് കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുമെന്നും ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നു. 

Readers Comment

Add a Comment