Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,food and fit,locust attack,locust swarms,north india,i2inews

രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തി വെ​ട്ടു​കി​ളി​ക്കൂട്ടങ്ങൾ ഇന്ത്യയിലെത്തി. അതേസമയം ഉത്തരേന്ത്യയിൽ വൻനാശം വിതച്ച വെട്ടുകിളികളുടെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി കേന്ദ്ര സർക്കാർ ബുധനാഴ്ച അറിയിച്ചു. വെട്ടുകിളികൾക്കെതിരെ കീടനാശിനി തളിക്കാൻ ഉടൻ ഡ്രോണുകളെ വിന്യസിക്കുമെന്നും കേന്ദ്രം പറഞ്ഞു. ഇതിനായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോൺ എന്ന കമ്പനിയിൽ നിന്ന് 60 സ്പ്രേയിങ് മെഷീൻ വാങ്ങുന്നതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചതായി കൃഷി മന്ത്രാലയം പറഞ്ഞു. കൂടാതെ കീടനാശിനികൾ നല്ല ഉയരത്തിൽ തളിക്കുന്നതിനായുള്ള ഡ്രോണുകളുടെ വിതരണത്തിന് രണ്ടു സ്ഥാപനങ്ങളെ തീരുമാനിച്ചിട്ടുമുണ്ട്. പടിഞ്ഞാറന്‍, മധ്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളാണ്  മരുഭൂമിയില്‍ കാണുന്ന വെട്ടുകിളികളുടെ ആക്രമണ ഭീഷണിയിലായിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ആക്രമണ ഭീഷണിയിലുള്ളത്. നേരത്തേ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ വെട്ടുകിളികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിലെ ശക്തമായ വെട്ടുകിളി ആക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. ബുധനാഴ്ച വരെ രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി 47000 ഹെക്ടര്‍ സ്ഥലത്ത് വെട്ടുകിളി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറുകള്‍ നടത്തിയിട്ടുണ്ട്. പ്രത്യേക സ്‌പ്രേയിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ആഫ്രിക്കയിൽനിന്നു തുടങ്ങി ബലൂചിസ്താനിലും ഇറാനിലും പാകിസ്താനിലും മുട്ടയിട്ടുപെരുകി രാജസ്ഥാൻ മരുഭൂമിയിലൂടെയാണ് വെട്ടുകിളികൾ ഇന്ത്യയിലെത്തിയത്.

Readers Comment

Add a Comment