Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യക്കാർക്ക് പൊതുവെ പനീർ കൊണ്ടുണ്ടാക്കിയ വിഭവങ്ങളോട് പ്രത്യേക താല്പര്യമാണ്. കടകളിൽ നിന്ന് വാങ്ങിക്കാതെ പലരും വീടുകളിൽ തന്നെ സ്വന്തം ആവശ്യങ്ങൾക്കുള്ള പനീർ നിർമ്മിച്ചെടുക്കാറുമുണ്ട്. എന്നാൽ എല്ലാവരും പാലും നാരങ്ങാ നീരും ഉരുപയോഗിച്ചാണ് പനീർ നിർമ്മിക്കാറുള്ളത്. ഇതാ നാരങ്ങാനീര് അലർജി ഉള്ളവർക്കും അതിന്റെ രുചി ഇഷ്ടമല്ലാത്തവർക്കും പരീക്ഷിച്ച് നോക്കാവുന്ന മറ്റ് ചില വെറൈറ്റികൾ.
നാരങ്ങാ നീരിന് പകരമായി സിന്തറ്റിക്ക് വിനാഗിരി, പുളിയുള്ള കട്ടത്തൈര്, സിട്രിക്ക് ആസിഡ്, അല്ലെങ്കിൽ ബട്ടർ മിൽക്ക് വരെ കൊണ്ട് നമ്മുക്ക് സ്വാദിഷ്ടമായ പനീർ വീടുകളിൽ നിർമ്മിക്കാം.
മിക്കവാറും വീടുകളിലെ അടുക്കളയിൽ കാണുന്ന സിന്തറ്റിക്ക് വിനാഗിരി കൊണ്ട് പനീർ നിർമ്മിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു ലിറ്റർ പാൽ അടുപ്പത്ത് വെച്ച് നന്നായി തിളപ്പിക്കുക. അടുപ്പ് മീഡിയം ഫ്ലെമിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്ത് പാൽ ആറാൻ വെയ്ക്കാം. ശേഷം തിളപ്പിച്ച് വെച്ച പാലിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി ചേർക്കുക. എന്നിട്ട് നന്നായി ഇളക്കുക. തുടർന്ന് ഈ മിശ്രിതം നന്നായി തണുത്ത ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ മിശ്രിതത്തിലെ വെള്ളം പിഴിഞ്ഞ് മാറ്റാം. മുഴുവൻ ജലാംശവും പിഴിഞ്ഞ് കളഞ്ഞെന്ന് പ്രത്യേക ഉറപ്പുവരുത്തണം. തുടർന്ന് പിഴിഞ്ഞ് മാറ്റിയ ഭാഗം നന്നായി തണുപ്പിച്ച് കട്ടിയാക്കി മുറിച്ച് ഉപയോഗിക്കാം.
23.48°C








