Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള പല മാന്ത്രിക പാനീയങ്ങളും അവ തയ്യാറാക്കുന്നതിനുള്ള പൊടികളും കൂട്ടുകളും എല്ലാം മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽഈ വിലകൂടിയ ഉൽപ്പന്നങ്ങൾ ഒന്നും കൂടാതെ, മിക്കവാറും അടുക്കളകളിൽ കാണാറുള്ള ചക്കര മാത്രം കൊണ്ടൊരു അടിപൊളി വെയ്റ്റ് ലോസ് ഡ്രിങ്ക് തയ്യാറാക്കിയാലോ?
രണ്ട് ഗ്ലാസ് ചൂട് ചെറുചൂടുവെള്ളത്തിൽ ഒരു ചെറിയ ചക്കരയുടെ കട്ട പയ്യെ ലയിപ്പിച്ച് വെറും വയറ്റിൽ കുറച്ച് നാൾ തുടർച്ചയായി കുടിക്കണം എന്നാണ് ആയുർവേദരംഗത്തെ വിദഗ്ധരുടെ നിർദേശം. ഇങ്ങനെ തുടർച്ചയായി ചെയ്താൽ തടി കുറയുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷ വസ്തുക്കൾ നീങ്ങി കുടിക്കുന്നവർ കൂടുതൽ ഉന്മേഷം ഉള്ളവരാകുമെന്നും വിദഗ്ദർ പറയുന്നു. ചക്കര വെള്ളം അന്യപദാർത്ഥങ്ങൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന നല്ലൊരു ഡീറ്റോക്സ് ഡ്രിങ്ക് ആയതിനാൽ തന്നെ ഇത് വൃക്കകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. രണ്ട് ആഴ്ചയോളം ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നവരുടെ ശരീരഭാരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
32.82°C








