Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പശ്ചാത്തലത്തിലുണ്ടായ  പ്രതിസന്ധിയെ തുടർന്ന് ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗി 14 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ജീവിക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് കമ്പനി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജേതിയ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജീവനക്കാരെ പിരിച്ചുവിടുന്നതോടെ സ്വിഗ്ഗിയിലെ 1,110 പേർക്ക് ജോലി നഷ്ടമാകും.
കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്.
ജോലി നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയത് മൂന്നുമാസത്തെ ശമ്പളം ലഭിക്കും. ഒരുവർഷം ജോലി ചെയ്താൽ ഒരുമാസത്തെ എക്സ് ഗ്രേഷ്യയും കമ്പനി നൽകുന്നുണ്ട്. ഇതുപ്രകാരം അഞ്ചുവർഷം ജോലി ചെയ്തവർക്ക് എട്ടുമാസത്തെ ശമ്പളം ലഭിക്കും. 

അതേസമയം കമ്പനിയുടെ ക്ലൗഡ് കിച്ചണുകളിൽ പലതും താൽക്കാലികമായും സ്ഥിരമായും അടച്ചു.  ചിലയിടങ്ങളിൽമാത്രം ടേക്ക് എവേ ഓർഡറുകൾമാത്രമാണ് .

Readers Comment

Add a Comment