Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:26 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെള്ളം എത്രയധികം കുടിക്കുന്നുവോ, അത്രയും നല്ലത്. അത് ചൂടുവെള്ളമാണെങ്കില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടുതല്‍ നല്ലത്. ഊര്‍ജ്ജസ്വലത, ഉന്മേഷം എന്നിവ ബോണസ് ആയും കിട്ടും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണ ക്രമീകരണത്തിനൊപ്പം ദിവസവും ചെറുചൂടുള്ള വെള്ളം ഇടയ്ക്കിടെ കുടിച്ചു നോക്കൂ. പ്രതീക്ഷിച്ചതിലും സ്പീഡില്‍ ശരീരഭാരം കുറയും.

ചൂടുവെള്ളം വെറുംവയറ്റില്‍ കുടക്കുന്നത് ശരീരത്തില്‍ അടിഞ്ഞുകിടപ്പുള്ള കൊഴുപ്പ് കുറയ്ക്കും. ചെറുചൂടുള്ള വെള്ളത്തില്‍ കുറച്ച് നാരങ്ങാനീരു കൂടി ചേര്‍ത്ത് കുടിച്ചാല്‍ ഗുണം ഇരട്ടി. ചെറുചൂടുള്ള വെള്ളം ചര്‍മ്മസൗന്ദര്യം വര്‍ദ്ധിക്കാനും യൗവനം നിലനിറുത്താനും സഹായിക്കും. ചര്‍മ്മത്തിന്റെ വരള്‍ച്ച മാറി തിളക്കവും ഇലാസ്തികതയും കൂടും.ചൂടുവെള്ളം അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും സഹായിക്കും. വൃക്ക, കരള്‍ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്ന ചൂടുവെള്ളം വൃക്കകളില്‍ കല്ല് രൂപപ്പെടുന്നവര്‍ക്കും (കിഡ്‌നി സ്‌റ്റോണ്‍) നല്ലതാണ്.

ജലദോഷവും കഫക്കെട്ടും ഉള്ളപ്പോള്‍ ഇടയ്ക്കിടെ ചെറുചൂടുവെള്ളം കുടിക്കുക. വേഗത്തില്‍ ശമനം ലഭിക്കും. ഒരിക്കല്‍ ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. കാരണം, ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ് ഘടകം നൈട്രോസാമിനുകള്‍ ആയി മാറും. ഇത് ശരീരത്തിന് ഹാനികരമാണ്.

Readers Comment

Add a Comment