Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വീട്ടുവളപ്പിൽ വളരെയെളുപ്പത്തിൽ നട്ടുവളർത്താനാകുന്ന ഒരു അത്ഭുത സസ്യമാണ് ചീര. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന പഴഞ്ചൊല്ലുപോലെയാണ് പക്ഷെ ചീരയുടെ കാര്യം. പ്രകൃതിയുടെ പവർ ഹൗസായ ചീരയുടെ ഗുണഫലങ്ങൾ അത് നട്ട നനയ്ക്കുന്നവർ പോലും മുഴുവനായി തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇതാ വീട്ടുവളപ്പിലെ നിധിയായ ചീരയുടെ കുറച്ച് വിശേഷങ്ങൾ...
ചീരയിലയുടെ ഗുണഫലങ്ങൾ ഹിന്ദു പുരാണങ്ങൾ പോലും വാഴ്ത്തിപ്പാടിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞുണ്ടാകുന്ന വിളർച്ച പരിഹരിക്കാൻ ചീര പോലൊരു അത്ഭുത വസ്തുവില്ല. ഒരൊറ്റ നേരം ചീര കഴിച്ചാൽ തന്നെ രക്തത്തിലെ ഇരുമ്പിന്റെ അംശം 29 ശതമാനത്തോളം വർധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നിത്യവും ചീര കഴിക്കുന്നതിനോടൊപ്പം  വിറ്റാമിൻ സീ അടങ്ങിയിട്ടുള്ള ഓറഞ്ച് നീരോ നാരങ്ങാ വെള്ളമോ കുടിച്ചാൽ വിളർച്ച പമ്പ കടക്കുമെന്നും ഇരുമ്പിന്റെ ആഗിരണം വർധിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഇത് കൂടാതെ ചീത്ത കൊളസ്‌ട്രോളിന്റെ അംശം കുറയ്ക്കാൻ ചീര ഒരു പരിധിവരെ സഹായിക്കുമെന്നാണ് ഡോക്ടർമാരുടെ വിശ്വാസം. ചീരയിൽ അടങ്ങിയിരിക്കുന്ന ലൈസിൻ എന്ന പദാർത്ഥം കാൽസ്യം ആഗിരത്തിന് സഹായിക്കുകയൂം അതുമൂലം ത്വക്കിന്റെയും മുടിയുടെയും ആരോഗ്യഗവും സൗന്ദര്യവും സംരക്ഷിക്കുകയും ചെയ്യുന്നു. ആർത്തവക്രമക്കേടുള്ള സ്ത്രീകൾ പതിവായി ചീര കഴിക്കുന്നത് ആർത്തവസംബന്ധിയായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉത്തമമാണെന്നാണ് വിശ്വാസം. ഇതിന് ശാസ്ത്രീയാടിത്തറയുണ്ടെന്ന് ഡോക്ടർമാരും സമ്മതിക്കുന്നു. ദഹനസംബന്ധിയായ കേടുപാടുകൾ പരിഹരിച്ച് നല്ല ദഹനമുണ്ടാക്കുവാനായി എല്ലാവരും അവരുടെ ഡയറ്റിൽ നിർബന്ധമായി ഉൾപ്പെടുത്തേണ്ട ഒരു ഇലക്കറി കൂടിയാണ് ചീര. ചീരയിലകൾ അധികം പാകം ചെയ്യാതെ പാതി വേവോടെ കഴിക്കുന്നത് ഫലം ഇരട്ടിപ്പിക്കുമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. 

 

Readers Comment

Add a Comment