Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ക് ഡൌൺ കാലത്തും വാഴയിലയിൽ പൊതിഞ്ഞ തനിനാടൻ ഷാപ്പ് വിഭവങ്ങൾ ഒരുക്കുന്ന രുചിയുടെ കലവറ വാതിൽ തുറന്ന് മലയാളത്തിന്റെ പ്രിയ നടി പൊന്നമ്മ ബാബു. പാലാരിവട്ടത്ത് ഹോളിഡേ ഇൻ ഹോട്ടലിന് എതിർവശമായാണ് പൊന്നമ്മ ബാബുവിന്റെ ഓൺലൈൻ ഫുഡ് സംവിധാനമായ പൊന്നമ്മാസ് കലവറ പ്രവർത്തനമാരംഭിച്ചത്. ലോക്ക് ഡൌൺ കാലത്ത് വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഒരൊറ്റ ഫോൺ കോളോ മൗസ് ക്ലിക്കോ കൊണ്ട് എറണാകുളം സ്വദേശികൾക്ക് പൊന്നമ്മയുടെ നാടൻ കലവറയുടെ രുചിപ്പെരുമയറിയാം. വെജിറ്റേറിയൻ വിഭവങ്ങളും ഷാപ്പിലെ കറിയുടെ എരിവും പുളിയും ചോർന്ന് പോകാത്ത മീൻ വിഭവങ്ങളും മാംസ വിഭവങ്ങളും കലവറയിൽ നിന്ന് ലഭിക്കും. പാലാരിവട്ടത്തെ പൊന്നമ്മാസ് കലവറയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് നിലവിൽ ഡെലിവറിയുള്ളത്. മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് കലവറയിലെത്തി വാഴയിലയിൽ പൊതിഞ്ഞ വിഭവങ്ങൾ പാർസലായി കൊണ്ടുപോകാം.8136920886, 9072313427 എന്നീ നമ്പറുകളിൽ വിളിച്ചാൽ ആവിപറക്കുന്ന വിഭവങ്ങൾ കലവറയിൽ നിന്നും ചൂട് മാറാതെ വീട്ടിലേക്ക് പറന്നെത്തും.

Readers Comment

Add a Comment