Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് മെയ് മാസത്തിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുക മൂന്നു തരം അരിയെന്ന് സപ്ലൈസ് വകുപ്പ്. പച്ചരി , മട്ട , പുഴുക്കലരി എന്നിങ്ങനെ വേർതിരിച്ചു നൽകാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം . മുൻഗണന വിഭാഗം ( പിങ്ക് ) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്ക് 2 രൂപ നിരക്കിലാണ് നൽകുക . ഇതു യഥാക്രമം 2 കിലോ പുഴുക്കലരി , ഒന്നര കിലോ പച്ചരി , അര കിലോ മട്ട എന്നിങ്ങനെയാണു നൽകുക . എൻപിഎസ് വിഭാഗം ( നീല ) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 - രൂപ നിരക്കിലാണ് നൽകുക . ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയുമായിട്ടാകും വിതരണം ചെയ്യുക . എൻപിഎൻഎസ് വിഭാഗം ( വെള്ള ) കാർഡുകൾക്ക് കിലോയ്ക്ക് 10 . 90 രൂപ നിരക്കിൽ ആകെ 2 കിലോ അരിയാണ് വിതരണം ചെയ്യുക . ഇത് അര കിലോ വീതം പച്ചരിയും മട്ട അരിയും ഒരു കിലോ പുഴുക്കലരിയും എന്ന തരത്തിലാകും .
കൂടാതെ നീല , വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ വീതം അരി അധികമായി ഈ മാസം നൽകും . കിലോയ്ക്ക് 15 രൂപ നിരക്കിലാണ് അരി നൽകുക . 7 കിലോ പുഴുക്കലരിയും 3 കിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം ചെയ്യുക . 10 കിലോ അരി നൽകുമ്പോൾ മട്ട അരി നൽകാൻ നിർദേശമില്ലെന്നു റേഷൻകട ഉടമകൾ പറഞ്ഞു.
32.82°C








