Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
turmeric milk

അജ്ഞാത വൈറസുകൾ മനുഷ്യരാശിയ്ക്കാകെ ദുരന്തം വിതയ്ക്കുന്ന ഈ കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതിനായി പുരാതന കാലം മുതൽ തന്നെ ഉപയോഗിച്ച് വരുന്ന ഒരു അത്ഭുത പാനീയമാണ് മഞ്ഞൾപ്പൊടി ചേർത്ത പശുവിൻ പാല്. ദിവസവും രാത്രി കിടക്കുന്നതിന് തൊട്ട് മുൻപ് ഒരുഗ്ലാസ്സ് മഞ്ഞൾ പാൽ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.


മനുഷ്യശരീരത്തിന് ആവശ്യമുള്ള ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് മഞ്ഞൾ പാൽ. ഇത് ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്ത് അണുബാധ പരിഹരിക്കാൻ സഹായിക്കുന്നു. കൂടാതെ കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് മഞ്ഞൾ പാൽ കുടിച്ചാൽ സുഖനിദ്ര ലഭിക്കുന്നുണ്ടെന്ന് അനുഭവസ്ഥർ തന്നെ പറയുന്നു. അമിത സ്ട്രെസ്, ക്ഷീണം മുതലായവ അകറ്റാനും മഞ്ഞൾ പാൽ ഉത്തമമാണ്. ദിവസവും മഞ്ഞള്‍പ്പാല്‍ കുടിയ്ക്കുന്നത്  തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാൽ മഞ്ഞൾ ചേർത്ത് എന്നും രാത്രി കുടിച്ചാൽ തടി കുറയുമെന്ന് തീർച്ച. ശരീരത്തിന് നിറവും ശോഭയും നൽകാനും മഞ്ഞൾ ചേർത്ത ഈ സുവർണ്ണ പാനീയം സഹായിക്കുന്നു. 

Readers Comment

Add a Comment