Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ഡൗൺ കാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആയുർവേദ ഔഷധങ്ങൾകൊണ്ടുണ്ടാക്കുന്ന കഡ കുടിക്കുന്നത് ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതോടെ ജനങ്ങൾ കഡയെക്കുറിച്ചും ഇത് എങ്ങനെ ഉണ്ടാക്കാമെന്നുമുള്ള അന്വേഷണമാരംഭിച്ചു. രോഗങ്ങളിൽ നിന്ന് രക്ഷനേടാനും ശരീരത്തെ ആരോഗ്യപൂർണമാക്കി വയ്ക്കാനും സഹായിക്കുന്ന ഒരു ഉത്തമ പാനീയമാണിത്.
ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഔഷധ പാനീയം രോഗങ്ങളിൽ നിന്ന് രക്ഷനേടാനും ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു. ഇതിൻറെ പ്രധാന ചേരുവകൾ തുളസി, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി എന്നിവയാണ്.
കഡ തയ്യാറാക്കുന്ന വിധം,
ചേരുവകൾ
തുളസി ഇല 1 ടീസ്പൂൺ 7, 8 ഇലകൾ
ഏലയ്ക്ക 1 ടീസ്പൂൺ
കറുവപ്പട്ട 1 ടീസ്പൂൺ
ചുക്ക് 1 ടീസ്പൂൺ
കുരുമുളക് 1 ടീസ്പൂൺ
ഉണക്കമുന്തിരി 5,6 എണ്ണം
2 , 3 കപ്പ് വെള്ളം
തേൻ അല്ലെങ്കിൽ ശർക്കര
നാരങ്ങ നീര്
തയാറാക്കുന്ന വിധം
ഒരു പാനിൽ 2 , 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് തുളസി ഇല ചേർത്ത് ഏകദേശം 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക.
കുരുമുളകും കറുവപ്പട്ടയും നന്നായി പൊടിച്ചെടുക്കണം.
വെള്ളം ചെറുതായി തിളച്ചുവരുമ്പോൾ കുരുമുളക്, കറുവപ്പട്ട പൊടിച്ചത്, അതുപോലെ ചുക്ക് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം.
അൽപ സമയത്തിന് ശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുന്തിരി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് കൂടി തിളപ്പിക്കുക.
രുചി കൂട്ടാൻ തേൻ അല്ലെങ്കിൽ ശർക്കരയും അതോടൊപ്പം നാരങ്ങ നീരും ചേർക്കാം.
Note ഗ്രാമ്പു, കുരുമുളക്, ഇഞ്ചി, തുളസി എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിൽ ചേർത്തും ഈ പാനീയം തയ്യാറാക്കാം.
32.82°C








