Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ടാൽ തന്നെ മനസ്സ് നിറയുന്ന നിറങ്ങളിൽ വളരെയെളുപ്പത്തിൽ ഒരു ജെല്ലി ഡ്രിങ്ക് ഉണ്ടാക്കിയാലോ ? അത് പതാകയുടെ മൂന്ന് വർണ്ണങ്ങൾ കൂടി ആണെങ്കിലോ ? അടിപൊളി ആയിരിക്കും അല്ലെ... എങ്കിലിതാ പത്ത് മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന , വളരെ കുറച്ച് ചേരുവകൾ മാത്രം ആവശ്യമുള്ള ഒരു അടിപൊളി റെസിപ്പി. 
ഓറഞ്ചും കിവി പഴവും തേങ്ങാപ്പാലുമാണ് ഈ ജെല്ലിയുടെ പ്രധാന ചേരുവകൾ. പിന്നെ ഡ്രിങ്ക് ജെല്ലി രൂപത്തിൽ ആക്കുവാനായി അഗർ അഗറും ആവിശ്യമുണ്ട്. ആദ്യം ഒരു പാനിൽ 350 ഗ്രാം തേങ്ങാപ്പാൽ നന്നായി തിളപ്പിക്കുക. തിളയ്ക്കുന്നതിന് അനുസരിച്ച് പഞ്ചസാരയും തേങ്ങാവെള്ളവും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. നന്നായി കുറുകിയതിന് ശേഷം അതിൽ നിന്നും ഒരു ഭാഗം തേങ്ങാപ്പാൽ മാറ്റിവെക്കുക. ഇതിലേക്ക് കിവിപഴം നന്നായി അരിഞ്ഞതും പഞ്ചസാരയും അഗർ അഗറും ചേർത്ത് ഇളക്കുക. ശേഷം അത് ഒരു ബൗളിന്റെ അടിത്തട്ടിൽ ഒഴിച്ച് ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക.
തുടർന്ന് ബാക്കി അവശേഷിക്കുന്ന തേങ്ങാപ്പാലിൽ നന്നായി അംഗർ അഗർ ചേർത്ത് ചൂടാക്കിയ ശേഷം നേരത്തെ സെറ്റ് ചെയ്ത് വെച്ച പച്ച പാളിയുടെ മുകളിൽ ഒഴിക്കുക. ഇതും സെറ്റ് ചെയ്യാനായി വെയ്ക്കുക. ശേഷം രണ്ടോ മൂന്നോ ഓറഞ്ചിന്റെ ജ്യൂസ് പിഴിഞ്ഞെടുക്കുക. ഇതിൽ ഓറഞ്ച് കഷ്ണങ്ങളും അഗർ അഗറും ചേർത്ത് ചൂടാക്കുക. ഈ തയ്യാറാക്കിയ മിശ്രിതം മൂന്നാം ലെയർ ആയി ഒഴിച്ച് തണുപ്പിച്ച് സെറ്റ് ചെയ്ത് ഉപയോഗിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ആരോഗ്യദായകവുമാണ്.

Readers Comment

Add a Comment