Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐസ്ക്രീമും തണുത്ത  ഭക്ഷ്യവസ്തുക്കളും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന 
പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഇവ കഴിക്കുന്നത് വൈറസ് വ്യാപനത്തിന് കാരണമാകില്ലെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ മഹാരാഷ്ട്ര ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു വാദത്തിന്  ശാസ്ത്രീയ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതും പി ഐ ബിയുടെ ട്വീറ്റിൽ പറയുന്നു. 
ഇതിനുമുൻപ് വെളുത്തുള്ളി ഉപയോഗിക്കുന്നത് കോവിഡ് 19  ബാധിക്കുന്നത്  തടയുമെന്ന പ്രചാരണമുണ്ടായിരുന്നു. ഇത് തെറ്റാണെന്ന് ഡബ്ല്യു എച്ച് ഒയുടെ റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ സസ്യാഹാരം കോവിഡ് വ്യാപനം തടയുമെന്ന അവകാശവാദങ്ങളെ ഡൽഹി എയിംസ്  സെന്ററ് ഫോർ കമ്യൂണിറ്റി മെഡിസിൻ സെന്ററിലെ പ്രൊഫസർ ഡോ. ആനന്ദ് കൃഷ്ണൻ തള്ളിക്കളഞ്ഞിരുന്നു. 

ലോകത്ത് കോവിഡ് 19 പടർന്നു പിടിക്കുന്ന പ്രാരംഭഘട്ടത്തിൽ തന്നെ പലതരം വ്യാജ പ്രചാരണങ്ങൾ പുറത്ത് വന്നിരുന്നു. ഇത് പലരിലും തെറ്റിദ്ധാരണ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക്  അവസാനം കുറിക്കുന്നതിനായി  ലോകാരോഗ്യ സംഘടന തന്നെ ഒരു  സുദീർഘ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

Readers Comment

Add a Comment