Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,benefits,broccoli,vegetable,health tips,i2inews

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. കണ്ടാല്‍ ഒരു പാവത്തെ പോലെ ഉണ്ടെങ്കിലും ബ്രൊക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയുമാണ്. എന്നാല്‍ പലരും ഇത്തരത്തിലൊരു പച്ചക്കറിയെക്കുറിച്ച് അധികം കേട്ടിട്ടു പോലുമുണ്ടാവില്ല.

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ ആണ് ബ്രോക്കോളിയിൽ ഒളിഞ്ഞിരിക്കുന്നത്. കോളി ഫ്ളവറിന്റെയും ക്യാബേജിന്റേയും ഇനത്തിൽ പെട്ട ഈ പച്ചക്കറി നമ്മുടെ ശരീരത്തിലെ നിരവധി അസുഖങ്ങള്‍ക്ക് പരിഹാരവും നൽകുന്നു.അതേ സമയം,രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മിടുക്കൻ ആണ് ബ്രോക്കോളി.

ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും വളരെ നല്ലതാണ് ബ്രോക്കോളി കഴിക്കുന്നത്.

ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ ഉണ്ടാകുന്നത്. എന്നാൽ ബ്രോക്കോളി കഴിക്കുന്നതിലൂടെ ഈസ്ട്രോജന്റെ അളവ് കൂടുകയും, കാൻസറിന് തടയിടുകയും ചെയ്യുന്നു.

ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഡി‌എൻഎ യുടെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു. 

അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഓർമ്മ ശക്തി കൂട്ടാനും സഹായിക്കുന്നു.

ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കാൻ ശ്രമിക്കുക. വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.അതു പോലെ കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് ബ്രോക്കോളി.

ഇത്രെയും ഗുണങ്ങൾ അടങ്ങിയ ബ്രോക്കോളി നമ്മുടെ മാർക്കറ്റുകളിൽ ഇന്ന് സജീവമാണ്. ഇത് പാകം ചെയ്‌തു കഴിക്കുന്നതിലൂടെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് ഉണ്ടാവുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമായ രുചിയേറിയ പച്ചക്കറിയാണ് ബ്രോക്കോളി എന്നതിൽ സംശയമില്ല.
 

 

 

 

Readers Comment

Add a Comment