Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:02 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ അടുത്ത കാലത്തായി പേഴ്സണൽ കെയർ, ഹെൽത്ത് കെയർ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിൽ പെട്ടെന്ന് വൻ ലാഭം കൊയ്‍ത ഒരു ഉല്പന്നമായിരുന്നു ആപ്പിൾ സിഡർ വിനാഗിരി. ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമെന്ന് കേൾവികേട്ട ഈ ഉല്പന്നങ്ങളെക്കുറിച്ച് പറഞ്ഞുകേട്ടതെല്ലാം സത്യമാണോ? 
ജേർണൽ ഓഫ് ഫങ്ക്ഷണൽ ഫുഡ്സ് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനഫലത്തിലാണ് ആപ്പിൾ സിഡർ വിനാഗിരിയുടെ ഗുണഫലങ്ങളെക്കുറിച്ച് വിശദമായ പരാമർശങ്ങളുള്ളത്. ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഓരോ ടേബിൾ സ്പൂൺ വീതം ആപ്പിൾ സിഡർ വിനാഗിരി 39 ആളുകൾക്ക് കുറച്ച് നാൾ വീതം നൽകിക്കൊണ്ടാണ് അന്ന് ആ പഠനം നടന്നത്. ഒരു നിശ്ചിത സമയം കഴിഞ്ഞപ്പോൾ വിനാഗിരി കഴിക്കുന്ന ആളുകൾക്ക് അത് കഴിക്കാത്ത ആളുകളേക്കാൾ അധികം ഭാരം കുറയ്ക്കാനാകുന്നുണ്ട് എന്ന് പഠനസംഘം കണ്ടെത്തി. എന്നാൽ പിന്നീട് ഇതിന്റെ ചുവട് പിടിച്ച് നടന്ന പഠനങ്ങൾക്കൊന്നും തന്നെ ഈ വിനാഗിരി കൊഴുപ്പ് കുറയാനുള്ള മാന്ത്രിക ഭക്ഷണം ആണെന്ന് തെളിയിക്കാനായിട്ടില്ല. മാത്രവുമല്ല കൃത്യമായി വ്യായാമവും ഭക്ഷണ നിയന്ത്രണങ്ങളും നടപ്പിൽ വരുത്താതെ വിനാഗിരി കൊണ്ട് മാത്രം യാതൊരു മാറ്റവും വരുത്താനാകില്ലെന്ന് തന്നെയാണ് ഡോക്ടർമാരുടെ വാദം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് മധുരത്തോടുള്ള അടക്കാനാകാത്ത കൊതി നിയന്ത്രിക്കാൻ സഹായിക്കും എന്നതാണ് വിനാഗിരി കമ്പനിക്കാർ പരസ്യം ചെയ്യുന്ന മറ്റൊരു സുപ്രധാനമായ കാര്യം. ഇതിനെ സാധൂകരിക്കാൻ കൃത്യമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഈ വിനാഗിരി സഹായിക്കുമെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.  

Readers Comment

Add a Comment