Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,ginger tea,healthy,drink,i2inews

ചായയിൽ തന്നെ ഇപ്പോൾ ഒരുപാട് വെറൈറ്റീസ് ആണ് ഉള്ളത്. എന്നാൽ ശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാൻ പറ്റിയ ഒരു കിടിലം ഐറ്റം ആണ് ഇഞ്ചി ചായ. അതു കൂടാതെ, ഇഞ്ചി ചായ ഹൃദ്രോഗത്തിൽ നിന്നും നമ്മെ പൂർണ്ണമായും സംരക്ഷിക്കുന്നു. അമേരിക്കയിൽ കൂടുതൽ പേർക്കും ഹൃദ്രോഗം മൂലമാണ് മരണമുണ്ടാകുന്നത്. അതിനാൽ ഇഞ്ചി ചായ കുടിക്കുന്നവരിൽ ഹൃദ്രോഗ സാധ്യതകൾ വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

ഇഞ്ചി കഴിച്ചവരിൽ അപ്പോ ബി, അപ്പോ എ-ഐ അനുപാതങ്ങൾ 28% വരെ കുറച്ചതായി കാണിച്ചു. അതൊടൊപ്പം ഇഞ്ചി കഴിച്ചവരിൽ ഓക്സിഡൈസ്ഡ് ലിപ്പോപ്രോട്ടീനുകളുടെ അളവ് 23% കുറഞ്ഞതായും പഠനങ്ങളിൽ തെളി‍ഞ്ഞു. 

ഇഞ്ചി കഴിച്ചതിലൂടെ ഹൃദ്രോഗത്തിന്റെ പ്രധാന ഘടകമായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതായി തെളിഞ്ഞുവെന്ന് വിദ​ഗ്ധർ അവകാശപ്പെടുന്നു. ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇഞ്ചി ചായ വളരെ നല്ലതാണ്.

സ്ത്രീകൾക്ക് ആർത്തവ സമയം ഉണ്ടാകുന്ന കഠിനമായ വേദനയും അസ്വസ്ഥതകളും കുറയ്ക്കുന്നതിന് ഇഞ്ചി ചായ കുടിക്കുന്നത് ഫലം ചെയ്യുന്നു. മെഡിക്കൽ ന്യൂസ് ടുഡേ.കോം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ദഹനത്തിനും, നെഞ്ചെരിച്ചിലിനും,ഓക്കാനത്തിനും ഒക്കെ ഇഞ്ചി ചായ പരിഹാരം കാണുന്നു. 

ഇഞ്ചി ചായ ഉണ്ടാകുന്നത് നോക്കിയാലോ...

പറയുന്നത് പോലെ തന്നെ വളരെ എളുപ്പം ആണ് ഇത് തയ്യാറാക്കാനും.

ഇഞ്ചി - ഒരു കഷണം 
വെള്ളം - നാല് കപ്പ് 
തേയില പൊടി- പാകത്തിന് 
പഞ്ചസാര/ തേൻ- ഒരു സ്‌പൂൺ
പാൽ ആവിശ്യമെങ്കിൽ... 

വെള്ളത്തിൽ ഇഞ്ചി ഇട്ട് അടുപ്പിൽ തിളക്കാൻ വെക്കുക. തിളച്ച് കഴിഞ്ഞാൽ ചായ പൊടി ചേർക്കാം. ശേഷം ആവിശ്യത്തിന് പഞ്ചസാരയോ, തേനോ ചേർത്ത് ചൂടോടെ കുടിക്കാവുന്നതാണ്. പാൽ ചേർക്കുന്നതിനേ കാൽ ഉത്തമം ആണ് ഇഞ്ചി കട്ടൻ ചായയിൽ ചേർത്ത് കുടിക്കുന്നത്.

Readers Comment

Add a Comment