Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ക് ഡൗൺ കാലത്ത് നിരവധി പേരാണ് അടുക്കളയിൽ പരീക്ഷണവുമായി എത്തുന്നത്. അതിൽ ആദ്യം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒന്നാണ് ഡാൽഗോണ കോഫീ. ഇപ്പോൾ ഇതാ ഡാൽഗോണയ്ക്ക് പിന്നാലെ ആരാധകരുടെ മനസ്സ് കവരുന്നതും രുചിയേറിയതുമായ തനി നാടൻ ഐറ്റം ആയ ചക്ക കുരു ഷേക്ക്. ലോക്ക് ഡൗൺ മൂലം പുറത്തിറങ്ങാൻ പാടില്ലെന്ന വിലക്ക് വനത്തിനാൽ, കുടുംബാംഗങ്ങൾ ഒന്നിച്ച് വീടിന് ചുറ്റുപാട് നിന്നുമായി ലഭിക്കുന്ന ചക്ക, മാങ്ങ, ചേമ്പ് പോലുള്ള നാട്ടുരുചികൾ തേടിപോകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ കേരളത്തില്‍ കാണാൻ കഴിയുന്നത്.
ബദാമിന്റെ അതേ രുചി തരുന്ന ഒന്നാണ് ചക്ക കുരു ഷേക്ക് എന്നാണ് ഇത് പാകം ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചവർ പറയുന്നത് . അതേ പോലെ നമ്മുക്കെല്ലാർക്കും അറിയാം ചക്ക ഏറ്റവും ഔഷധ മൂല്യവും ഗുണങ്ങളേറിയതുമായ ഫല വൃക്ഷമാണെന്നത്. ചക്കയുടെ എല്ലാ ഭാഗവും പാകം ചെയ്‌ത് ഭക്ഷിക്കാവുന്നതുമാണ്. അപ്പൊ ഇനി ചക്ക കുരു ആരും കളയണ്ട....
ആവിശ്യ സാധനങ്ങൾ (ചക്ക കുരു, തണുത്ത കട്ടി പാൽ, പഞ്ചസാര,ഏലയ്ക്കാ പൊടി)
പാകം ചെയ്യുന്ന വിധം ;
തൊലി കളഞ്ഞ ചക്കക്കുരു, നേരിയതായി ഉപ്പ് ചേര്‍ത്ത ശേഷം നന്നായി വേവിച്ചെടുക്കണം.ഇതിന്റെ ചുവന്ന തൊലി കളയേണ്ടതില്ല. വേവിക്കാന്‍ കുക്കര്‍ ഉപയോഗിക്കാവുന്നതാണ്. വെന്തുകഴിഞ്ഞാല്‍ ഇതൊന്ന് നല്ലോണം തണുത്ത ശേഷം അല്‍പം പാല് ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം.
രണ്ടാം ഘട്ടത്തില്‍ ഇതിലേക്ക് അൽപം കൂടി പാലും ആവശ്യമായത്ര പഞ്ചസാരയും ഐസും ചേര്‍ക്കം. ഇത് വീണ്ടും നന്നായി അടിച്ചെടുക്കുക. മൂന്നാം ഘട്ടത്തില്‍ അല്‍പം ഏലക്കയോ,അതിന്റെ പൊടിയോ ചേര്‍ക്കാം.
ഇപ്പോൾ ഷേക്കിൽ ചോക്ലേറ്റ്,ബിസ്ക്കറ്റ്,സ്‌ട്രോബെറി ഫ്‌ളേവറുകളും ചേർക്കുന്നവർ ഉണ്ട്. ഇവയെല്ലാം ഇഷ്ടമുള്ളവർക്ക് ചേർക്കാം,ഇല്ലെങ്കിൽ ചേർക്കത്തെയും ഇരിക്കാം. ഇതിൽ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാൽ ഹെൽത്തി ഷേക്ക് എന്നാണ് പൊതുവേ എല്ലാരും അഭിപ്രായപ്പെടുന്നത്.
32.82°C








