Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:58 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,dalgona coffee,cold coffee,quarantine,social media,i2inews

കൊറോണ കാലത്ത് ലോക്ക് ഡൗൺ സാഹചര്യത്തിൽ എല്ലാരും വീട്ടിൽ വർക്ക് ഫ്രം ഹോം ഒക്കെ ആയിരിക്കുമ്പോൾ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കിടിലൻ ഐറ്റം ആണ്‌ ഡാൽഗോണ കോഫീ... പേരിന്റെ കൗതുകവും കാണാൻ ഭംഗിയേറിയത് കൊണ്ടും ആകാം ആരാധകരുടെ മനസ്സിൽ വേഗം തന്നെ  ഡാൽഗോണ കോഫീ സ്ഥാനം പിടിച്ചു.

ടിക്ടോക്കിലും ഇൻസ്റാഗ്രാമിലുമായി നിരവധി പേരാണ് ഇത് പാകം ചെയ്തു അതി മനോഹരമായ ഫോട്ടോകൾ പങ്കു വെക്കുന്നത്. ഇത് സാധാരണ കോഫിയിൽ നിന്നും കുറച്ച് വ്യത്യസ്തയുള്ളത് കൊണ്ട് ആരാധകരെ കൂടുതൽ ആകർഷിക്കുന്നു... ഡാൽഗോണ എന്ന പേരിൽ തന്നെ ഉണ്ട് ഒരു കൗതുകം, കാണാൻ വളരെ ഭംഗി നിറഞ്ഞ ഈ കോഫീ മറ്റു ഷോപ്പുകളിൽ പോയാൽ ചിലപ്പോൾ വിചാരിക്കാൻ സാധിക്കാത്ത വിലയാകും നൽകേണ്ടതായി വരുക ... എന്നാൽ സാധാരണ ഒരു വീട്ടിൽ ഉണ്ടാവുന്നതായ ചേരുവകൾ മാത്രം മതി ഈ കിടിലൻ ഡാൽഗോണ കോഫീ ഉണ്ടാക്കി എടുക്കാൻ.

തയാറാക്കുന്ന വിധം ഒന്ന് നോക്കിയാലോ... 

കോഫി പൗഡർ 2ടേബിൾ സ്പൂൺ ,
പഞ്ചസാര 2 ടേബിൾ സ്പൂൺ, ചൂട് വെള്ളം 2 ടേബിൾ സ്പൂൺ , പാൽ – ഒരു ഗ്ലാസ്‌, ഐസ്‌ ക്യൂബ്‌ 2 എണ്ണം എന്നിവയാണ് ഡാൽഗോണ കോഫിക്ക് ആവശ്യമായത്.

കോഫീ പൗഡറും പഞ്ചസാരയും വെള്ളവും കൂടി ചേർത്ത് നല്ലത് പോലെ പതഞ്ഞു പൊങ്ങുന്നത് വരെ ബീറ്റ് ചെയ്ത് എടുക്കുക... അതിനു ശേഷം പാലിൽ ഐസ് ക്യൂബ് ഇട്ടു അതിനു മുകളിൽ ഈ കോഫിയുടെ മിശ്രിതം ചേർത്താൽ അതി മനോഹരമായ ഡാൽഗോണ കോഫീ തയ്യാർ... 

ചൂടിനെ അതികരിക്കാൻ ഒരു കോൾഡ് കോഫീ രൂപത്തിലും അല്ലെങ്കിൽ ചൂടോടെയും ഇത് പാകം ചെയ്തു നൽകാവുന്നതാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട....

https://www.youtube.com/embed/_C8ApdSXK3s

Readers Comment

Add a Comment