Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മസിലുകളുടെ ആരോഗ്യത്തിനും രൂപഭംഗിയ്ക്കുമായി പ്രോട്ടീൻ കഴിക്കണമെന്നത് എല്ലാവരും ഉപദേശിക്കുന്ന കാര്യമാണ്. പക്ഷെ എന്തുതരം പ്രോട്ടീനാണ് കഴിക്കേണ്ടതെന്നാണ് യഥാർത്ഥ ചോദ്യം. പ്രോട്ടീനിന്റെ കാര്യത്തിലാണെങ്കിൽ കഴിക്കുന്ന അളവിനേക്കാൾ പ്രധാനം കഴിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ തന്നെയാണ്. 
നമ്മുടെ ശരീരത്തിന് എത്ര അളവിലാണ് പ്രോട്ടീൻ ആവശ്യമുള്ളത് എന്നത് സംബന്ധിച്ച് യു എസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ഒരു കണക്ക് പുറത്തിറക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0 .8 ഗ്രാം വീതം പ്രോട്ടീനാണ് ആവശ്യമുള്ളത്. എന്നുകരുതി കൂടുതൽ അളവിൽ പ്രോട്ടീൻ ലഭിക്കാൻ റെഡ് മീറ്റുകൾ ധാരാളമായി കഴിക്കുകയേ ചെയ്യരുതെന്നാണ് ഡോക്ടർമാരുടെ ഉപദേശം. ഹൃദയാരോഗ്യത്തെ പറ്റി ടെൻഷൻ കൂടാതെ കഴിക്കാവുന്ന പ്രോട്ടീനുകൾ നമ്മുടെ അടുക്കളയിൽ ധാരാളമുണ്ട്. പക്ഷെ പ്രോട്ടീൻ ബേസ്ഡ് ഡയറ്റിൽ ആയിരിക്കുമ്പോൾ നാം അവയെ തിരിഞ്ഞ് പോലും നോക്കാറില്ല എന്ന് മാത്രം. റെഡ് മീറ്റിന് പകരം പാട കളഞ്ഞ പാൽ, മുട്ട, ചെറുമൽസ്യങ്ങൾ ,ബീൻസ്, നട്ട്സ്  മുതലായവ ശരീരത്തിന് ആവിശ്യമായ അളവിൽ പ്രോട്ടീൻ പ്രധാനം ചെയ്യുന്നു. പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ് അനാവശ്യ ഷേക്കുകളും റെഡ് മീറ്റ് പദാർത്ഥങ്ങളും വാങ്ങി പൈസയും ആരോഗ്യവും കളയരുതെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു. 

Readers Comment

Add a Comment