Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എന്തായാലും വ്യായാമം ചെയ്യണം; എങ്കില്‍പ്പിന്നെ ഭക്ഷണം കഴിച്ചിട്ടാകാം എന്നു കരുതുന്ന വിരുതന്മാരുണ്ട്. വ്യായാമത്തിന് തൊട്ടുമുമ്പ് ആഹാരം കഴിക്കുന്നത് നല്ലതല്ല. ഭക്ഷണവും വ്യായാമവും തമ്മില്‍ രണ്ടു മണിക്കൂര്‍ സമയത്തെയെങ്കിലും അകലമുണ്ടായിരിക്കണം. വ്യായാമത്തിനു മുമ്പുള്ള ഭക്ഷണം കടുപ്പത്തില്‍ ആകാതിരിക്കാനും ശ്രദ്ധിക്കുക. പഴങ്ങള്‍, ഓട്‌സ് എന്നിവ കഴിക്കാം.

കഠിന വ്യായാമങ്ങള്‍ക്കു  ശേഷം ചോറ്, ചപ്പാത്തി എന്നിവ കഴിക്കാവുന്നതാണ്. ശരീരത്തില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ഊര്‍ജ്ജം വ്യായാമവേളയില്‍ പെട്ടെന്ന് ഉപയോഗിക്കപ്പെടും. അടിഞ്ഞുകൂടിയ കൊഴുപ്പ് പദാര്‍ത്ഥങ്ങള്‍ അതിവേഗം ഉരുകിപ്പോകാനും വ്യായാമം സഹായിക്കും. പക്ഷേ, വ്യായാമത്തിനു ശേഷം മതിയായ പോഷണം ശരീരത്തിന് ഉറപ്പാക്കിയില്ലെങ്കില്‍ പിന്നീട് പണി കിട്ടും.

പ്രോട്ടീന്‍ ഉറപ്പാക്കാന്‍ മുട്ടയുടെ വെള്ള, മുളപ്പിച്ച പയര്‍, കോഴിയിറച്ചി എന്നിവ കഴിക്കാം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടി എന്നിവ ആരോഗ്യം നല്‍കും. ഈന്തപ്പഴം, ഏത്തപ്പഴം , ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ, എന്നീ പഴങ്ങളും വ്യായാമം ചെയ്യുന്നവര്‍ കഴിക്കണം. പ്രോട്ടീനും കൊഴുപ്പും അധിക അളവിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വ്യായാമത്തിനു മുമ്പ് കഴിക്കരുത്. ഇത്തരം ആഹാരത്തിന്റെ ദഹനത്തിന് കൂടുതല്‍ സമയം വേണ്ടിവരും. കഠിനമായി വ്യായാമം ചെയ്യുന്നവര്‍ അതിനു ശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാല്‍ എന്നിവ കുടിക്കുക. 

Readers Comment

Add a Comment