Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭക്ഷ്യ ദൗർലഭ്യത്തിന്റെ ഈ കാലത്ത് ഓരോ മണി അരിയും വിലമതിക്കാനാകാത്തതാണ്. ആവിശ്യമറിഞ്ഞ് മാത്രം ഭക്ഷണം ഉണ്ടാക്കുക എന്നത് ഇക്കാലത്ത് നിർബന്ധമായും പാലിക്കേണ്ട കരുതൽ കൂടിയാണ്. എന്നിട്ടും ഭക്ഷണം ബാക്കി വന്നാലോ? അവയെ ഇങ്ങനെ ഒന്ന് പുതുക്കി പണിഞ്ഞ് നോക്കൂ, ഹോട്ടലിൽ നിന്ന് കഴിക്കുന്ന സ്‌പെഷ്യൽ വിഭവങ്ങൾ മാറിനിൽക്കും.
കറികൾ ബാക്കി വരുന്നത് പല വീടുകളിലും നിത്യസംഭവമാണ്. കറികളിൽ വേവിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉണ്ടെങ്കിൽ അത് ചവറ്റുകുട്ടയിൽ തള്ളേണ്ടതില്ല. ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മാത്രം എടുത്ത് വൃത്തിയാക്കി ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം. തുടർന്ന് ഉരുളക്കിഴങ്ങ് നന്നായി ഉടച്ചെടുത്ത് ഉപ്പും മസാലകളും ചേർത്ത് റൊട്ടിപ്പൊടിയ്‌ക്കൊപ്പം കുഴച്ച് തിളയ്ക്കുന്ന എണ്ണയിലോ വെണ്ണയിലോ വറുത്ത് കോരിയാൽ കൊതിയൂറുന്ന നാലുമണി പലഹാരമായി. കറികളിൽ നിന്നും കാരറ്റ് പോലുള്ള പച്ചക്കറികൾ വൃത്തിയാക്കിയെടുത്ത് നന്നായി ആവികയറ്റിയശേഷം കൊത്തിയരിഞ്ഞ് മസാലകളും വെള്ളവും ഫ്രഷ് ക്രീമും ചേർത്ത് സൂപ്പാക്കി ഉപയോഗിക്കുന്നത് ആരോഗ്യദായകവുമാണെന്ന് എക്സ്പെർട്ടുകൾ പറയുന്നു. ബാക്കി വന്ന ചോറും വൃത്തിയാക്കിയ പച്ചക്കറികളും നന്നായി എണ്ണയിൽ മൂപ്പിച്ച് മഞ്ഞളും മുളകുപൊടിയും പുതിനയിലയയും ചേർത്ത് വെജിറ്റബിൾ ഫ്രെയ്‌ഡ് റൈസ് ആയി കഴിക്കുന്നതും ഈ ലോക്ക് ഡൌൺ കാലത്ത് അത്യുത്തമമാണ്.
32.82°C








