Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിങ്ങൾ ഉയർന്ന അളവിൽ കൊളസ്‌ട്രോൾ ഉള്ളവരാണോ? എങ്കിൽ തീർച്ചയായും ആരോഗ്യപ്രശ്നങ്ങൾ കാരണം നിങ്ങൾക്ക് ഒട്ടനവധി ഇഷ്ട സ്നാക്കുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടാകാം. ഇതാ നിങ്ങൾക്കും ധൈര്യമായി കൊറിക്കാനാകുന്ന ഒരു കൂട്ടം ആരോഗ്യദായകമായ സ്നാക്ക്സ്...
പോപ്പ്കോൺ
പോപ്പ്കോൺ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. കൊളസ്‌ട്രോൾ ഉള്ളവർക്കും ധൈര്യമായി ഉപയോഗിക്കാനാകുന്ന ഒരു ഭക്ഷണ സാധനമാണ് പോപ്പ്കോൺ. സിനിമ കാണുമ്പോഴോ, വായിക്കുമ്പോഴോ ഭയമില്ലാതെ, കലോറി എണ്ണി തളരാതെ പോപ്പ്കോൺ കഴിക്കാം. വലിയ അളവിൽ ഫൈബർ അടങ്ങിയ ഭക്ഷണമായതിനാൽ പോപ്പ്കോൺ ആരോഗ്യദായകവുമാണ്.
ബദാം
മിതമായ അളവിൽ ധൈര്യമായി കഴിക്കാനാകുന്ന ഒരു നട്ടാണ് ബദാം. കൃത്യമായ അളവിൽ കൃത്യ സമയത്ത് ബദാം കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ചീത്ത കൊളസ്ട്രോളിനെ വരുതിയിൽ നിർത്താൻ ബദാം പോലെ ഉപകരിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ല.
ആപ്പിൾ
നന്നായി മുറിച്ച് ഒരു ബൗൾ ആപ്പിൾ അടുത്ത് വെച്ച് ഇടയ്ക്കിടെ അത് കഴിക്കുന്നത് കൊണ്ടുള്ള ഗുണം പലതാണ്. വിശപ്പകറ്റുമെന്ന് മാത്രമല്ല അമിത കൊളസ്‌ട്രോൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും പമ്പ കടക്കും. നിത്യേനെ ആപ്പിൾ കഴിച്ചാൽ ഡോക്ടറിനെ ആശ്രയിക്കേണ്ടി വരില്ല എന്ന് ചുമ്മാ പറയുന്നതല്ല എന്ന് ആപ്പിൾ കഴിച്ചു ശീലിച്ചാൽ നിങ്ങൾക്ക് ബോധ്യമാകും.
ഇവ കൂടാതെ ഹൈ ഫൈബർ അടങ്ങിയ ലോ ഷുഗർ ബ്രൗൺ ബ്രെഡ്, ഓട്ട്സ് ഉപ്പുമാവ് മുതലായവ കൊളെസ്ട്രോൾ ഉള്ളവർക്ക് ധൈര്യമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
32.82°C








