Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഴക്കാലത്തെ ജലജന്യരോഗങ്ങളില്‍ മാരകമാണ് എലിപ്പനി. ലെപ്‌ടോസ്‌പൈറ എന്ന ബാക്ടീരിയ ആണ് രോഗമുണ്ടാക്കുന്നത്. മലിനജലവുമായി സമ്പര്‍ക്കമുണ്ടാകുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാദ്ധ്യത ഏറെയാണ്. അതിശക്തമായ പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ് തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാകാം. മൂത്രത്തിന്റെ അളവ് കുറയുക, മഞ്ഞപ്പിത്തം, രക്തം കലര്‍ന്ന മൂത്രം തുടങ്ങിയവ രോഗം ഗുരുതരമാകുമ്പോഴത്തെ ലക്ഷണങ്ങളാണ്.

എലിപ്പനിയെ പ്രതിരോധിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുക:
1. മലിനജലത്തില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ കൈകാലുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക. കൈകാലുകളില്‍ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍ ഒരു കാരണവശാലും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൈയുറകള്‍, കാലുറകള്‍, മാസ്‌ക് എന്നിവ ധരിക്കണം.
3. ശുചീകരണം കഴിഞ്ഞ് കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം.
4. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടണം. സ്വയം ചികിത്സ അപകടമുണ്ടാക്കും. 
5. മലിനജലം കുടിക്കുന്നതിലൂടെയും എലിപ്പനി പകരാം. വെള്ളം ഏഴു മിനിട്ട് നേരമെങ്കിലും നന്നായി വെട്ടിത്തിളപ്പിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക.
6. പാഴ്‌വസ്തുക്കള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ കുന്നുകൂടിക്കിടക്കുന്നത് എലികളെ ക്ഷണിച്ചുവരുത്തും. അത്തരം സാഹചര്യം ഒഴിവാക്കുക.
7. വ്യക്തിശുചിത്വവും ആഹാര ശുചിത്വവും പരിസര ശുചിത്വവും കര്‍ശനമായി പാലിക്കുക.

Readers Comment

Add a Comment