Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:58 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
orange

ഓറഞ്ചിൽ  ധാരാളം  പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്. രക്ത സമ്മർദ്ദം നിയന്ത്രിക്കാനും,  ഗർഭകാലത്തും, കണ്ണുകളുടെ ആരോഗ്യത്തിനും, വയറിലെ അൾസർ തടയുന്നതിനും, മലബന്ധത്തിനു  ശമനമുണ്ടാകാനുമൊക്കെ ഓറഞ്ച് നല്ലതാണ്. നാരകവർഗചെടികളിൽ ഏറ്റവും പ്രസിദ്ധിയുള്ള ഫലമാണ് ഓറഞ്ച് . ഒരു ദിവസം ഒരു ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ് . കലോറിയിൽ കുറവാണെങ്കിലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വളരെയധികം പോഷകഘടകങ്ങളാണ് ഓറഞ്ചിൽ അടങ്ങിയിരിക്കുന്നത്. ഓറഞ്ചുകൾ വിറ്റമിൻ സിയുടെ കലവറയാണ് കൂടാതെ നാരുകളുടെയും .  വിറ്റമിൻ ബി 1 , പാൻടൊതെനിക് ആസിഡ് , ഫോളേറ്റ് , വിറ്റമിൻ എ , കാത്സ്യം , ചെമ്പ് , പൊട്ടാസ്യം എന്നിവയുടെയും ഉറവിടമാണ് ഓറഞ്ച് . ഏകദേശം 154 ഗ്രാം വരുന്ന ഒരു ഇടത്തരം ഓറഞ്ചിൽ 80 കലോറി ഊർജം , 250 മില്ലിഗ്രാം പൊട്ടാസ്യം , 19 ഗ്രാം കാർബോഹൈഡ്രേറ്റ്, 1 ഗ്രാം പ്രോട്ടീന് എന്നിവ അടങ്ങിയിരിക്കുന്നു. 
ഒരു ഓറഞ്ച് നിത്യേന നമുക്ക് വേണ്ട വിറ്റമിൻ സിയുടെ 130 ശതമാനം നൽകുന്നു , 2 ശതമാനം വിറ്റമിൻ എ ആവശ്യകതകൾ , 6 ശതമാനം കാത്സ്യം , ഇരുമ്പ്  എന്നിവയും നൽകുന്നു.

Readers Comment

Add a Comment