Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,salt,benefits,i2inews

പലരുടെയും സംശയമാണ് ഉപ്പ് ആരോഗ്യത്തിന് നല്ലതാണോ എന്ന്. ഇതാ ലോകാരോഗ്യസംഘടന പറയുന്നതു നോക്കൂ.  ഒരു ടീ സ്പൂൺ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്  അതായത് അഞ്ച് ഗ്രാം . ഒരു സ്പൂൺ ഉപ്പിൽ നിന്ന് 2 . 3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും . ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി . 2 - 3 വയസാകുമ്പോൾ രണ്ടു ഗ്രാം ഉപ്പ് . 6 - 7 വയസ്സാകുമ്പോൾ മൂന്നു ഗ്രാം ഉപ്പ് . കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ് . നന്നായി അദ്ധ്വാനിച്ചു വിയർ ക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി . അത് ലറ്റുകൾ , കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം അവർ ധാരാളം വിയർക്കുന്നവരാണ്.

പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ഭക്ഷണത്തിൽ ഉൾപെടുത്തുന്നതാണ് . ചോറിനൊപ്പം ഉപ്പ് , ചോറു വാർക്കുമ്പോൾ ഉപ്പ്  എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പലരും ശീലിക്കുന്നതാണ് . ചിപ്സ് , കോൺഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളമുണ്ട് . അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട് .

നമ്മൾ ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ് . 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത് . ബേക്കറി വിഭവങ്ങൾ , അച്ചാറുകൾ , വറുത്ത വി ഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴി ക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീര ത്തിലെത്തുന്നത് . പ്രോസസ്ഡ് ഫുഡ്സിൽ ( സംസ്ക രിച്ചു പായ്ക്ക് ചെയ്തു ) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു . ചിപ്സ് , പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട് .

Readers Comment

Add a Comment