Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:30 am
  • 30th June, 2026
  • Overcast Clouds
23.19°C23.19°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വീട്ടുകാര്യവും ഓഫീസ് കാര്യവും നോക്കുന്ന തിരക്കിനിടയില്‍ വിശക്കുന്ന നേരത്ത് കൈയില്‍ കിട്ടുന്നതെന്തും കഴിക്കുന്നവരാണ് സ്ത്രീകള്‍. ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കാര്യം കൃത്യമായി ശ്രദ്ധിക്കും. സ്വന്തം ആരോഗ്യകാര്യത്തില്‍ ഉഴപ്പിക്കളയും. ഫലമോ, മുപ്പതു വയസ് കഴിയുമ്പോഴേക്കും കിതച്ചുതുടങ്ങും. മക്കള്‍ക്കു നല്‍കിയാല്‍ മാത്രം പോരാ, സ്ത്രീകളും കഴിക്കണം പോഷകസമ്പുഷ്ടമായ ആഹാരം.

ഉദ്യോഗസ്ഥകളായ സ്ത്രീകളില്‍ വലിയൊരു വിഭാഗം നേരിടുന്ന പ്രശ്‌നമാണ് രക്തക്കുറവ് കാരണമുള്ള വിളര്‍ച്ച. ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണം പതിവാക്കിയും, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചും ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും ലഭ്യത ശരീരത്തിന് ഉറപ്പാക്കാം. രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിക്കും.  ഇലക്കറികള്‍ കണ്ണിന്റെ ആരോഗ്യം കാത്ത് കാഴ്ചശക്തി സംരക്ഷിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. ചീര, മുരിങ്ങയില, മത്തനില, പയര്‍ ഇല തുടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

നെല്ലിക്ക, മാതളനാരങ്ങ, ഉണക്ക മുന്തിരി, ഈന്തപ്പഴം, പേരയ്ക്ക, പപ്പായ എന്നിവ രക്തക്കുറവ് പരിഹരിക്കും. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങള്‍ ആരോഗ്യത്തിനു പുറമേ ശരീരസൗന്ദര്യവും നല്‍കും. ബദാം, വാല്‍നട്ട് എന്നിവ മിതമായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യവും സൗന്ദര്യവും നിലനിറുത്താം. 

30  വയസു പിന്നിട്ട സ്ത്രീകള്‍ കോഴിമുട്ടയുടെ വെള്ള ദിവസവും കഴിച്ച് ശരീരത്തില്‍ പ്രോട്ടീന്‍ ഘടകത്തിന്റെ അളവ് സന്തുലിതമായി നിലിനിറുത്താന്‍ ശ്രദ്ധിക്കണം. സസ്യാഹാരം മാത്രം കഴിക്കുന്നവരാണെങ്കില്‍ പ്രോട്ടീന്‍ നേടാന്‍ ചെറുപയര്‍ നിര്‍ബന്ധമായും കഴിക്കുക. തവിടുള്ള അരിയില്‍ അടങ്ങിയിട്ടുള്ള ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. 
മത്തി, നെത്തോലി, കൊഴുവ തുടങ്ങിയ ചെറുമത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍  പ്രോട്ടീന്‍, കാത്സ്യം, ജീവകങ്ങള്‍ എന്നിവ ധാരാളമുണ്ട്.

Readers Comment

Add a Comment