Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,slim body,gain fat,tips,i2inews

മെലിഞ്ഞുണങ്ങിയ ശരീരമുള്ളവർ തടിക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് വണ്ണം വെക്കുന്നതിന് സഹായികമാകുന്നു.  ഹോർമോൺ ഗുളികകൾ കഴിക്കാതെ തന്നെ തടി വർദ്ധിപ്പിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. പ്രധാനമായും ബ്രേക്ക് ഫാസ്റ്റ് കൃത്യമായി കഴിക്കുക എന്നതാണ്.  ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതിരിക്കുക . കൃത്യസമയത്ത് കൃത്യ അളവിൽ തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ശ്രദ്ധിച്ചിരിക്കണം . അല്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല . ഇത് ആരോഗ്യത്തിനും വില്ലനായി മാറുന്ന രോഗങ്ങൾക്ക് തുടക്കം കുറിക്കുന്നു .

തടി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ . ഉലുവ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികൾക്കും പരിഹാരം കാണാവുന്നതാണ് . ഉലുവ വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ ഇത് കഴിക്കാം . ഒരു മാസം ഇത് കൃത്യമായി ചെയ്യുന്നത് നിങ്ങൾക്ക് തടി വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട .

ഭക്ഷണം വെറുതേ കഴിച്ചാൽ മാത്രം പോരാ ഭക്ഷണത്തിൽ പച്ചക്കറികളും ഉൾപ്പെടുത്തണം . അല്ലെങ്കിൽ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല . ഇതിലുള്ള വിറ്റാമിനുകളും പോഷകങ്ങളും എല്ലാം ധാരാളം ആരോഗ്യത്തിന് സഹായിക്കുന്നവയാണ് . പാൽ സ്ഥിരമായി കുടിക്കുന്നത് നല്ലതാണ് . പാൽ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട . പ്രോട്ടീന്റെ കലവറയാണ് പാൽ .

അതുകൊണ്ട് എന്നും ഉറങ്ങാൻ പോവുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് പാൽ കുടിക്കാൻ ശ്രദ്ധിക്കുക .ഭക്ഷണം വെറുതേ കഴിച്ചാൽ മാത്രം പോരാ ഭക്ഷണത്തിൽ പച്ചക്കറികളും ഉൾപ്പെടുത്തണം. അല്ലെങ്കിൽ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല . ഇതിലുള്ള വിറ്റാമിനുകളും പോഷകങ്ങളും എല്ലാം ധാരാളം ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ബദാം ആരോഗ്യ ഗുണങ്ങൾ ധാരാളം ഉള്ള ഒന്നാണ് .എന്നും രാത്രി കിടക്കാൻ നേരം ബദാം പാലിൽ കുതിർത്ത് കഴിക്കുന്നത് തടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് . ഇത് തടി വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട .

Readers Comment

Add a Comment