Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:58 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,healthy fruits,avoid,jung foods,i2inews

എണ്ണപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഐസ്‌ക്രീം, കേക്ക് തുടങ്ങിയവ അമിതമായി കഴിക്കുന്നവരുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടാറുണ്ട്. എന്നാൽ  ശരീരത്തിലെ കൊഴുപ്പുകളെ 
ഒരു പരിധിവരെ പുറംതള്ളാന്‍ ചില  പഴവര്‍ഗങ്ങള്‍ സഹായിക്കുന്നു. 

ശരീരത്തിലെ ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റ് ധാരാളമടങ്ങിയിട്ടുള്ള  മുന്തിരി കൊഴുപ്പ് കുറയാൻ നല്ലതാണ്. ശരീരത്തില്‍ അമിതാമായി ഫാറ്റ് അടിയുന്നത് തടയാനും ഇത് ഫലപ്രദമാണ്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും മുന്തിരി നല്ലൊരു പരിഹാരം തന്നെയാണ്. കൂടാതെ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറംതള്ളാന്‍ ബ്ലൂബെറി കഴിക്കുന്നതും നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഫലമായ  ആപ്പിള്‍ കഴിക്കുന്നതും നല്ലതാണ്. സുഗമമായ ദഹനം നടക്കുന്നതിനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും. ഇവയ്ക്കു പുറമെ മാതള നാരങ്ങയും കഴിക്കുന്നത് നല്ലതാണ്.  ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ്  മാതളനാരങ്ങ.

Readers Comment

Add a Comment