Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദിവസവും മൂന്നും നാലും കാപ്പി കുടിച്ച് 'ഉന്മേഷം' ഉറപ്പാക്കുന്നവര്‍ ചര്‍മ്മത്തിന് സംഭാവന ചെയ്യുന്നത് വരള്‍ച്ചയാണെന്ന് മറക്കരുത്. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഘടകം ചര്‍മ്മം വരണ്ടതാക്കാനേ വഴിയൊരുക്കൂ. കഫീന്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കൂട്ടുന്നതാണ് കാരണം.  മദ്യം ഉപയോഗിക്കുന്നത്  ചര്‍മ്മത്തിന്റെ സൗന്ദര്യം മാത്രമല്ല ശാരീരികാരോഗ്യവും നഷ്ടപ്പെടുത്തും. ആള്‍ക്കഹോള്‍ ഘടകം ശരീരത്തിലെ ജലാംശത്തിന്റെ അളവു കുറയ്ക്കുന്നതാണ് കാരണം. 

പുറത്തേക്കിറങ്ങുമ്പോള്‍ ക്രീം പുരട്ടിയും മേക്കപ്പിട്ടും പുറംമോടി കൂട്ടുന്നവര്‍ പലരും ചര്‍മ്മത്തോട് അത്ര മൃദുവായല്ല പെരുമാറുന്നത്. ഒരു കുഞ്ഞിനു വേണ്ടുന്നതു പോലത്തെ ശ്രദ്ധാപൂര്‍വമായ കരുതലുണ്ടെങ്കിലേ ചര്‍മ്മത്തിന്റെ സ്‌നിഗ്ദ്ധതയും (മയമുള്ളത്) സൗന്ദര്യവും കാത്തുസൂക്ഷിക്കാനാകൂ. ചര്‍മ്മസൗന്ദര്യവും ഭക്ഷണവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ വിഭവങ്ങള്‍ ചര്‍മ്മത്തിന് ദോഷമേ ചെയ്യൂ. ബ്രെഡ്, പാസ്ത, മിഠായി, ജ്യൂസ് എന്നിവയുടെ ആരാധകര്‍ക്ക് മുഖക്കുരു, പാടുകള്‍ എന്നിങ്ങനെ ഭീഷണികളുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യവും നഷ്ടപ്പെടും.

മധുര പ്രേമികളുടെ ശ്രദ്ധയ്ക്ക്- പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗത്തിനു മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കൂടി കാരണമാകും. പഞ്ചസാര കഴിഞ്ഞാല്‍ ഉപ്പാണ് അടുത്ത വില്ലന്‍ കഥാപാത്രം. കറികളില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് കണ്ണിനു താഴെ (കണ്‍തടം) കറുത്ത പാടുകള്‍ക്ക് കാരണമാകും. മുഖവും കണ്‍തടങ്ങളും തടിക്കാനും ഇത് കാരണമാകും.

Readers Comment

Add a Comment