Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിറ്റാമിന്‍ - എ എന്നത് ഒരു കൊഴുപ്പലിയുന്ന വിറ്റാമിനാണ്. ഇതിന് കാഴ്ച, പ്രതിരോധം, ത്വക്ക്, മ്യൂക്കസ് മെംബറേന്‍ മുതലായവയില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ 3 % സ്കൂള്‍ കുട്ടികള്‍ വിറ്റാമിന്‍ എ യുടെ കുറവുളള രോഗമുളളവരാണ്. കണ്ണുകളിലെ വെള്ളയില്‍ ചാര നിറത്തില്‍ മറുകുകള്‍ പോലെ കാണുന്നത് ഈ രോഗമാണ്. വിറ്റാമിന്‍-എ യുടെ കുറവ് കാരണം ഉണ്ടാകുന്ന ഒരു പ്രധാന രോഗമാണ് നിശ അന്ധത.
സാധാരണ കാഴ്ചയ്ക്ക് വിറ്റാമിന്‍ എ വളരെ അത്യാവശ്യമാണ്. ഇതിന്‍റെ കുറവ് നിശ അന്ധതയ്ക്കും മറ്റും പല രോഗങ്ങള്‍ക്കും കാരണമാകുന്നു.
സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പും അതിന് ശേഷവും വിറ്റാമിന്‍-എ യുടെ കുറവ് പരിഹരിച്ചാല്‍ മരണം, രോഗാവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ തടയാം എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പയറുകള്‍, പച്ചക്കറികള്‍ (മഞ്ഞ/ഓറഞ്ച്), പഴങ്ങള്‍ മുതലായവ മൈക്രോ ന്യൂട്രിയന്‍സിനേയും രോഗാവസ്ഥയേയും മറ്റ് ചില പഴകിയ രോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും.
ഇനി വിറ്റാമിൻ അടങ്ങിയ ആഹാരങ്ങൾ ഏതൊക്കെ എന്ന് നോക്കാം. പല പച്ചിലകളും, മഞ്ഞയും ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും, മലക്കറികളും ബീറ്റാ കരോട്ടിന്‍റെ ഉറവിടങ്ങളാണ്.
പ്രോ-വിറ്റാമിനുകളായ ബീറ്റാ കരോട്ടിനെ വിറ്റാമിന്‍-എ ആയി മാറ്റുന്നു. മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ആഹാരത്തില്‍ മാത്രം വിറ്റാമിന്‍-എ അടങ്ങിയിട്ടുണ്ട്.പാലും പാലുല്‍പ്പന്നങ്ങള്‍, മുട്ടയിലെ മഞ്ഞക്കുരു, ചുവന്ന പാം എണ്ണ, മീന്‍, മീന്‍ കരള്‍ എണ്ണ തുടങ്ങിയവയില്‍ വിറ്റാമിന്‍-എ ഉണ്ട്.
32.82°C








