Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബി.പിയോ കൊളസ്‌ട്രേളോ കൂടുതലുണ്ടെങ്കില്‍ ഡോക്ടര്‍ പറയൂം: മാംസാഹാരം കഴിയുന്നത്ര ഒഴിവാക്കണം; കടല്‍ മത്സ്യങ്ങള്‍ കഴിച്ചോളൂ! എന്താ രഹസ്യം? ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും ആരോഗ്യം കാത്തുസംരക്ഷിക്കുന്ന ഒമേഗാ- 3 ഫാറ്റി ആസിഡുകളുടെ അക്ഷയഖനിയാണ് അയല, മത്തി, നെത്തോലി തുടങ്ങി വലുപ്പം കുറഞ്ഞ കടല്‍മത്സ്യങ്ങള്‍. ഹൃദയപേശികള്‍ ഉള്‍പ്പെടെ ശരീരപേശികള്‍ക്ക് ഊര്‍ജ്ജം പകരുന്നതും, കോശസ്തരങ്ങളുടെ അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്നതും ഈ സ്‌നേഹാമ്ലങ്ങളാണ്.
ഫാറ്റി ആസിഡുകള്‍ സാച്ചുറേറ്റഡ്, അണ്‍സാച്ചുറേറ്റഡ് എന്നിങ്ങനെ രണ്ടുവിധമുണ്ട്. പാല്‍, പാല്‍ക്കട്ടി, മറ്റ് പാല്‍ ഉത്പന്നങ്ങള്‍, മുട്ട, റെഡ്മീറ്റ്, ചോക്കലേറ്റ് തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ളത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. ഈ പദാര്‍ത്ഥങ്ങള്‍ അധിക അളവില്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും, അതുവഴി ഹൃദയാരോഗ്യം കുറയാനും ഇടയാക്കും.
ചിലയിനം സസ്യ എണ്ണകളും വിത്തുവര്‍ഗങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ആരോഗ്യകരമായ ഒമേഗാ- 3 ഉള്‍പ്പെടെ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഏറ്റവും അധികം അടങ്ങിയിട്ടുള്ളത് മത്സ്യങ്ങളിലാണ്. ഇവ ഹൃദപേശികളളെ സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യതാ നിരക്ക് കുറയ്ക്കുകയും ചെയ്യും.
ഹൃദ്‌രോഗങ്ങളെ മാത്രമല്ല, അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം, നിദ്രാവൈകല്യങ്ങള്‍ എന്നിവയെ ചെറുക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഒമേഗാ- 3 ഫാറ്റി ആസിഡുകള്‍ അത്യന്താപേക്ഷിതമാണ്. അസ്ഥികളുടെ കാല്‍സ്യം ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിന്‍- ഡിയും മത്സ്യങ്ങളില്‍ അധിക അളവിലുണ്ട്.
കൗമാരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഉപദ്രവമായി മാറുന്ന മുഖക്കുരുവിനെ ചെറുക്കാനും, ചര്‍മ്മത്തിന്റെ സ്‌നിഗ്ദ്ധതയും ഭംഗിയും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പതിവായി മത്സ്യവിഭവങ്ങള്‍ കഴിക്കുന്നവരില്‍ ദഹനേന്ദ്രിയ ക്യാന്‍സറുകള്‍ ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഒമേഗാ- 3 ഫാറ്റി ആസിഡുകള്‍ ദഹനപ്രക്രിയ സുഗമമാക്കുന്നതുകൊണ്ട് മലാശയ ക്യാന്‍സറുകളെ ചെറുക്കും.
32.82°C








