Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
'നിങ്ങൾക്ക് ഒന്നിനെ ഭയങ്കര പേടി ആണെങ്കിൽ അതിനെ അങ്ങ് തിന്ന് തീർത്തേക്കൂ' എന്നത് ചൈനയിൽ മാത്രമല്ല ലോകത്ത് പലയിടത്തും ഉള്ള പഴഞ്ചൊല്ലാണ്. ലോകം ഇന്ന് ഏറ്റവുമധികം ഭയക്കുന്ന വൈറസിനെ ആർത്തിയോടെ തിന്ന് തീർക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നോവൽ കൊറോണ വൈറസിനെ തിന്ന് തീർക്കാനാകില്ല. എന്നാലും അതിന്റെ മാതൃകയിലുള്ള ഭക്ഷണ വസ്തുക്കൾക്ക് പ്രിയമേറുകയാണ്.
വിയറ്റ്നാമിലെ ഹാനോയിൽ അത്യധികം ആരോഗ്യദായകമായ ഗ്രീൻ ടീ കൂടി അടങ്ങിയിട്ടുള്ള ബെർഗറുകൾക്ക് കോവിഡ് 19 രോഗം പരത്തുന്ന വിനാശകാരികളായ കൊറോണ വൈറസിന്റെ മൈക്രോസ്കോപിക് മാതൃകയുടെ രൂപം നൽകിയതോടെ ഐറ്റം വമ്പൻ ഹിറ്റായി. ബഹുവർണ്ണ ചിത്രങ്ങളിലെ കൊറോണ വൈറസിന്റേത് പോലുള്ള മുകുളങ്ങൾ പിടിപ്പിച്ച ബെർഗറുകൾ ആളുകൾ ഭയമില്ലാതെ വാങ്ങിക്കഴിക്കുന്നുണ്ടെന്ന് കൊറോണ വൈറസ് ബെർഗറുകൾ വിൽക്കുന്ന എല്ലാ കടക്കാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബെർഗറിന്റെ ജനപ്രിയത കൊണ്ട് ഉടൻ മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യദായകമായ ഈ ബർഗർ എത്തിയേക്കും.
32.82°C








