Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ ,സുലൈമാനി ചായ,മസാല ചായ അങ്ങനെ പലതരം ചായകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യത വളരെ കുറവാണ്. കാരണം മറ്റൊന്നുമല്ല, ആദ്യം പറഞ്ഞ ചായകളൊക്കെ തന്നെ നമ്മുടെ പതിവുകളില്‍ വല്ലപ്പോഴുമെങ്കിലും കടന്നുവരാറുള്ളതാണ്. എന്നാല്‍ 'വെളുത്തുള്ളിച്ചായ' അങ്ങനെ സാധാരണഗതിയില്‍ ആരും പരീക്ഷിക്കാൻ മുതിരില്ലെന്നു തന്നെ പറയാം.
ഓരോരുത്തർക്കും ചായ പല രീതിയിൽ ആയിട്ടാണ് ഇഷ്‌ടം കടുപ്പം കൂടിയത് ,കുറഞ്ഞത് ,കട്ടിയുള്ള ചായ അങ്ങനെ ഒക്കെ എന്നാൽ വെളുത്തുള്ളി, നമുക്കറിയാം എത്രയോ ഗുണങ്ങളുള്ള ഒന്നാണ്. അതുകൊണ്ട് തന്നെയാണ് നമ്മുടെ അടുക്കളകളില്‍ വെളുത്തുള്ളിക്ക് എപ്പോഴും ഒരു പ്രധാനസ്ഥാനം നമ്മള്‍ മാറ്റി വെക്കാറുണ്ട്. മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന് പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. അതുപോലെ തന്നെയാണ് വെളുത്തുള്ളിച്ചായയുടെ കാര്യവും. വെളുത്തുള്ളിയുടെ എല്ലാ ഗുണങ്ങളും ലഭ്യമാക്കാന്‍ ഇത് ഒന്നാന്തരമാണ്.
വെളുത്തുള്ളി കഴിക്കുന്നതിലും ചായ ആക്കി കുടിക്കുന്നതിലും ഗുണങ്ങൾ ഒരു പോലെ ആണ്.കൊളെസ്ട്രോൾ കുറക്കാൻ വെളുത്തുള്ളി ഒന്നാമനാണ്.ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെ അകറ്റിനിര്‍ത്താനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഇത് സഹായകമാണ്.അതുപോലെ ശരീരത്തെ ശുദ്ധിയാക്കുക, ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുക, കൊഴുപ്പിനെ എരിക്കുക, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വെളുത്തുള്ളി ഉപയോഗം ചെയുന്നു.
പക്ഷേ, സാധാരണഗതിയില്‍ ആരും അത്രകണ്ട് ചെയ്യാത്തതിനാല്‍ത്തന്നെ, പലര്‍ക്കും വെളുത്തുള്ളിച്ചായ എങ്ങനെ തയ്യാറാക്കണമെന്ന കാര്യത്തില്‍ സംശയം കാണും. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ.
തയ്യാറാക്കാവുന്ന വിതം...
ചായയ്ക്ക് നിങ്ങൾ ആവശ്യമായി എടുക്കുന്ന വെള്ളം എത്രയാണോ അത് അടുപ്പിലേക്ക് തിളപ്പിക്കാൻ വെക്കുന്നതിനൊപ്പം രണ്ടോ മൂന്നോ അല്ലി വെളുത്തുളളി ചതച്ചതോ,അരിഞ്ഞതോ ചേർക്കുക.വെള്ളം തിളച്ച് കഴിഞ്ഞാൽ തേയില പൊടി ഇട്ട് കൊണ്ട് അടുപ്പിൽ നിന്ന് വാങ്ങി അരിച്ചെടുത്ത ശേഷം കുറച്ചു പഞ്ചസാര അല്ലെങ്കിൽ ഏറ്റവും ഉത്തമം എന്നതിൽ ഒരു സ്‌പൂൺ തേൻ ചേർക്കുന്നതാണ്.ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരോ ഇഞ്ചിയോ കൂടി ചേർത്ത് ചൂടോടെ തന്നെ ഇത് കുടിക്കം.
32.82°C








