Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരേപോലെ രുചികരവും ആരോഗ്യദായകവുമായ പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. അമിതരക്തസമ്മർദ്ദമുള്ളവർ തീർച്ചയായും പരീക്ഷിച്ച് നോക്കേണ്ട ഒരു അത്ഭുത പാനീയം കൂടിയാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.
ശാരീരികാധ്വാനത്തിനുള്ള സ്റ്റാമിന മെച്ചപ്പെടുത്തി ദിവസം മുഴുവൻ നമ്മെ ഊർജസ്വലരായിരിക്കാൻ സഹായിക്കുന്നു എന്നതാണ് ഈ പാനീയത്തിന്റെ പ്രധാന സവിശേഷത. രക്തസമ്മർദ്ദത്തെ വരുതിയിലാക്കാൻ അത്ഭുത ശേഷി ഉള്ളതിനാൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് വിശ്വസിച്ച് കുടിക്കാനാകുന്ന ഒരു പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. മനുഷ്യ ശരീരത്തിന് ആവശ്യം വേണ്ട പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ കാലവറകൂടിയാണ് ബീറ്റ്‌റൂട്ട്. വിഷവസ്തുക്കളെ അകറ്റുന്നതിലൂടെ കരളിനും ഈ ജ്യൂസ് സംരക്ഷണം ഏകുന്നുണ്ട്.
32.82°C








