Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശരിയായ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീര ഭാരം കുറയുകയുള്ളെങ്കിലും ചില പ്രത്യേക ഭക്ഷണങ്ങൾക്ക് ശരീരത്തിലെ കൊഴുപ്പ് എരിയിച്ചുകളയുന്ന പ്രക്രിയയെ ത്വരിതപ്പെടുത്താൻ സാധിക്കും. ഇതാ അത്തരം ചില ഭക്ഷണങ്ങൾ...
കുരുമുളക്
ഭക്ഷണത്തിൽ കുരുമുളക് ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ അടിവയറ്റിൽ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ പെട്ടെന്ന് എരിയിച്ചുകളയാം എന്ന് പഠനങ്ങൾ പറയുന്നു.
ഓട്ട്സ്
അന്നജത്തെ പാടെ ഉപേക്ഷിക്കാതിരിക്കാനാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം. ഓട്ട്സ് പോലുള്ള ധാന്യങ്ങൾ കഴിക്കുന്ന ആളുകൾ കൂടുതൽ ഊർജസ്വലരാകുന്നതായും അവരുടെ മെറ്റബോളിസം നിരക്ക് കൂടുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് പോലുള്ള സ്ലോ കാർബുകൾ വളരെ പതുക്കെ മാത്രം ശരീരത്തിലേക്ക് സ്വാംശീകരിക്കപ്പെടുന്നതിനാൽ കുറെയധികം നേരം വിശപ്പ് കൂടാതെ ഇരിക്കാൻ സാധിക്കുന്നു. ഇത്തരം അന്നജങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊഴുപ്പിനെ അതിവേഗത്തിൽ കത്തിച്ച് കളയാനും വളരെ പ്രയോജനപ്രദമാണ്.
ഡാർക്ക് ചോക്ലേറ്റ്
ഇനി മുതൽ നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട ചോക്ലേറ്റുകൾ കഴിച്ചും തടി കുറയ്ക്കാം. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറേറ്റ് മുതലായ പദാർത്ഥങ്ങൾ തടി കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
32.82°C








