Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐസൊലേഷൻ വാർഡ് ഒരു ജയിലല്ലെന്നും അവിടെയുള്ളവർ കുറ്റവാളികളോ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരോ അല്ലെന്നും അവർ നമ്മൾക്കോരോരുത്തർക്കും വേണ്ടിയാണ് ത്യാഗം സഹിക്കുന്നതെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് പലവട്ടം പറഞ്ഞു കഴിഞ്ഞു. ഐസൊലേഷനിൽ കഴിയുന്നവർക്ക് നല്ല ഭക്ഷണം ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. കേരള സർക്കാർ അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ ഉൾപ്പടെ അഭിനന്ദിക്കുന്നത്.
ഇന്ത്യക്കാർക്കും വിദേശികൾക്കും പ്രത്യേകം മെനുവാണ് ഐസൊലേഷൻ വാർഡിലുള്ളത്. ദോശയും സാമ്പാറും പോലുള്ള മലയാളിയുടെ പ്രിയ പ്രാതൽ ഭക്ഷണങ്ങളും ഒപ്പം രണ്ട് പുഴുങ്ങിയ മുട്ടയും ഓറഞ്ചും പ്രാതലായി രോഗികൾക്ക് മേശപ്പുറത്തെത്തും. രോഗികൾക്ക് ചായയും വെള്ളവും ആവിശ്യത്തിന് ലഭിക്കും. 10 . 30 ആകുമ്പോൾ ജ്യൂസ് എത്തും. ഉച്ചയ്ക്ക് ചപ്പാത്തിയോ മീൻ പൊരിച്ചതിനൊപ്പമുള്ള ഊണോ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ചായയും ആവിശ്യത്തിന് ബിസ്ക്കറ്റും. അത്താഴത്തിന് അപ്പവും സ്റ്റൂവും കൂടാതെ വാഴപ്പഴവും ലഭിക്കും.
വിദേശികൾക്ക് സൂപ്പും പഴങ്ങളും പുഴുങ്ങിയ മുട്ടയുമായിരിക്കും പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ടോസ്റ്റ് ചെയ്ത ബ്രെഡും വെണ്ണയും ചീസും പഴങ്ങളും നൽകും. വൈകിട്ട് ജ്യൂസ് , രാത്രി ബ്രെഡും മുട്ടയും എന്നിവ വിദേശികൾക്കുള്ള മെനുവിൽ ഉണ്ട്.
32.82°C








