Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ നമ്മൾ അറിയാതെ തന്നെ നമ്മളെ വലിയൊരളവോളം സ്വാധീനിക്കുന്നുണ്ട്. ശരീരഭാരത്തെയും ഭക്ഷണശീലങ്ങളെയും ആരോഗ്യപൂർണമായ ജീവിതത്തെയും സംബന്ധിച്ച് ഇത്തരം സമൂഹമാധ്യമങ്ങൾ പകർന്നു തരുന്ന മാതൃകകൾ അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ജീവിതരീതിയോടും ശരീരഘടനയോടും യോജിച്ചതായിക്കൊള്ളണമെന്നില്ല. എങ്കിലും ഇത് നമ്മുടെ ഉള്ളിലെ ആദർശ മാതൃകയാകുന്നത്‌ വലിയ അപകടമാണ്. ഇത് നിങ്ങളെ പലവിധത്തിലുള്ള ഈറ്റിങ് ഡിസോർഡറിലേക്കാകും കൊണ്ടെത്തിക്കുക എന്നാണ് പഠനങ്ങൾ പറയുന്നത്. 
സോഷ്യൽമീഡിയ നമ്മുക്ക് മുന്നിൽ വെച്ചുനീട്ടുന്ന വാർപ്പുമാതൃകയിലുള്ള മോഡലുകളെപ്പോലെ ആയി മാറാൻ ആൾക്കാർക്കുള്ള താല്പര്യവും അതിനായി ചിലവഴിക്കുന്ന ഊർജവും ചെറുതല്ല. പിന്നീട് നിരവധി ഡയറ്റ് അബദ്ധങ്ങളും വൻ തുക ചിലവഴിച്ചുള്ള ഡയറ്റ് സപ്പ്ളിമെൻറ് വാങ്ങലും പൊടിപൊടിയ്ക്കും. സോഷ്യൽ മീഡിയ തന്നെ അതിനുള്ള വഴി ഒരുക്കുകയും ചെയ്യും. കുറച്ച് നാൾ അതികഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുകയും പിന്നീട് തുടരാൻ പറ്റാതെ പകുതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വരവും പതിവാകും. അതോടെ നിങ്ങളുടെ വിശപ്പിന്റെ തോതും, ഉപാപചയപ്രവർത്തനങ്ങളുടെ താളവും ആകെ തെറ്റും. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ നിങ്ങൾക്ക് തന്നെ പിടിച്ചാൽ കിട്ടാതാകും. ചില നേരങ്ങളിൽ വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന നിങ്ങൾ ബാക്കി ദിവസങ്ങളിൽ കുറ്റബോധത്തോടെ പട്ടണികിടക്കും. ഇത്തരം കേസുകൾ സർവസാധാരണമാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ശരീരത്തെയും അതിന്റെ പരിമിതകളെയും അറിയുകയും ദീർഘകാലത്തേക്ക് വേണ്ടി ആരോഗ്യമുള്ള ഭക്ഷണശീലത്തിലേക്ക് മാറുകയും ആവശ്യമെങ്കിൽ വിദഗ്ദരുടെ സഹായം തേടുകയുമാണ് വേണ്ടത്.  

Readers Comment

Add a Comment