Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശരീര ഭാരം കുറക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.പട്ടിണി കിടന്ന് ശരീര ഭാരം കുറക്കുന്നത് ഒരിക്കലും ഒരു നല്ല പ്രതിവിധി അല്ല.ശരിയായ ഭക്ഷണ ക്രമീകരണത്തിൽ കൂടി വേണം ശരീര ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് .അതിനായി പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം തന്നെ തിരഞ്ഞെടുക്കുകയും വേണം.അതുപോലെ തിരഞ്ഞെടുത്ത ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയും ചെയ്യണം.
ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ ഓഫ് ലിപിഡ് റിസര്‍ച്ചിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഓറഞ്ചിലുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാകുന്നത്.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് നാരുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കൂടി സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്.ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ സ്ത്രീകളുടെ സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്നു.അധികം മധുരം ഇല്ലാത്ത ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉത്തമം.കുട്ടികൾക്ക് മധുരം ചേർത്തും നൽകാം.
32.82°C








