Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മനുഷ്യ ശരീരത്തിന്റെ പ്രധാന വിസർജ്ജന അവയവയമായ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് പരമപ്രധാനമാണ്. അതിനായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം അന്താരാഷ്ട്ര വൃക്ക ദിനമായി ആചരിക്കുന്നത്. ഇതാ വൃക്കകളുടെ സംരക്ഷണത്തിനുതകുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ...
വൃക്കകളുടെ സംരക്ഷണത്തിനായി ഒരു മാന്ത്രിക പാനീയം ഉണ്ട്. കടകളിൽ നിന്ന് കിട്ടുന്ന വിലയേറിയ ഹെൽത്ത് ഡ്രിങ്കുകളൊന്നുമല്ല. അത് നമ്മൾ നിത്യേനെ ഉപയോഗിക്കുന്ന വെറും വെള്ളം തന്നെയാണ്. ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചുനീക്കാൻ വൃക്കയ്ക്ക് മതിയായ അളവിൽ വെള്ളം ആവിശ്യമാണ്. നന്നായി വെള്ളം കുടിക്കാനാണ് വൃക്ക രോഗവിദഗ്ദർ നൽകുന്ന ആദ്യത്തെ ഉപദേശം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മൽസ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും വൃക്കകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.
മധുരക്കിഴങ്ങ് നിത്യേനയുള്ള ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊട്ടാസ്യത്തിന്റെ അളവ് ക്രമീകരിക്കാനും വൃക്കയെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സാധിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന പെക്ടിൻ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ആപ്പിളുകൾ നന്നായി കഴിക്കുന്നത് വൃക്കകൾക്ക് ഏറെ ഗുണം ചെയ്യും.
32.82°C








