Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:22 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
almond

കൊറോണ ഉൾപ്പടെയുള്ള അതിമാരക വൈറസുകൾ മുതൽ സാധാരണ പനിയും ചുമയും വരെ അതിവേഗത്തിൽ പരക്കപ്പെടുന്ന കാലമാണ് ഇത്. രോഗപ്രതിരോധശേഷിയുടെ കാര്യത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ പ്രതിരോധശേഷിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഇതാ അതിനായി അഞ്ച് കിടിലൻ ഭക്ഷണങ്ങൾ 
ഇലക്കറികൾ 
ഇലക്കറികളിലടങ്ങിയ ആൻറി ഓക്സിഡന്റ്സും വിറ്റാമിനുകളും രോഗങ്ങളെയും അലർജിയെയും ചെറുക്കാൻ ഒരു പരിധി വരെ സഹായിക്കും. ഇവ നിത്യേനയുള്ള ഡയറ്റിൽ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കണം. 
തൈര് 
ഇൻഫെക്ഷൻ ചെറുക്കാൻ തൈര് പോലെ പ്രയോജനം ചെയ്യുന്ന മറ്റൊരു ഭക്ഷണമില്ല. സലാഡുകളിലോ കറികളിലോ ചേർത്തും തൈര് ഉപയോഗിക്കാം. തൈര് നിശ്ചിത ഇടവേളകളിൽ കുറഞ്ഞ അളവ് വീതം കഴിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഒറ്റയടിയ്ക്ക് അമിതമായി തൈര് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. 
ചെറുമൽസ്യങ്ങൾ 
ശരീരത്തിന് അത്യന്താപേക്ഷിതമായ അമിനോ ആസിഡ് ചെറുമൽസ്യങ്ങൾ കഴിക്കുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ പ്രധാന ഘടകം കൂടിയാണ് അമിനോ ആസിഡ്. 
നട്ട്സ്
ബദാം ,വാൽനട്ട് പോലുള്ളവ നിത്യവും കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിൽ എത്തിപ്പെടാനുള്ള ഒരു മികച്ച മാർഗ്ഗമാണ്. ഇതുമൂലം ശരീരത്തിന് അന്യപദാർത്ഥങ്ങളോട് ചെറുത്ത് നിൽക്കാനുള്ള ശേഷി വർദ്ധിക്കുന്നു 
ഇഞ്ചി-വെളുത്തുള്ളി -മഞ്ഞൾ 
കറികളിൽ മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്. ഇവയിലുള്ള ആൻറി ഓക്സിഡന്റ്സ് രോഗങ്ങളിൽ നിന്നും ഒരുപരിധിവരെ ശരീരത്തെ രക്ഷിക്കും. 

 

Readers Comment

Add a Comment