Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,healthy breakfast,i2inews

 

ഒരു ദിവസം മുഴുവൻ ഊർജം നൽകാൻ പ്രഭാത ഭക്ഷണത്തിന് സാധിക്കുന്നു. കേട്ടിട്ടില്ലേ...പ്രഭാത ഭക്ഷണം രാജാവിനെ പോലെയും, ഉച്ച ഭക്ഷണം മന്ത്രിയെ പോലെയും, അത്താഴം ദരിദ്രനെ പോലെയും കഴിക്കണം എന്നത്. രാജാവിനെ പോലെ വിഭവസമൃദ്ധമായി കഴിക്കണം എന്നല്ല... വയറു നിറച്ച് ആരോഗ്യ പൂർണ്ണമായ ഭക്ഷണം ഉൾപ്പെടുത്തി കഴിക്കുക എന്നാണ്. കാരണം പലതുണ്ട്,പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ ഒരു കുറവും വരുത്തരുത് എന്ന് ആരോഗ്യ വിദഗ്‌ധർ തറപ്പിച്ച് പറയുന്നു. ഇത് ഒഴിവാക്കുന്നത് മൂലം പലതരം ആരോഗ്യ പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാകാം. തളർച്ച,ക്ഷീണം,അവശത,ഉന്മേഷ കുറവ്, ഗ്യാസ്, അസിഡിറ്റി ഇതിനെയെല്ലാം തടയാൻ പ്രഭാത ഭക്ഷണം നമ്മെ സഹായിക്കുന്നു. 

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്, രാവിലത്തെ ഭക്ഷണം കഴിക്കുമ്പോൾ വൈറ്റമിനും,പ്രോടീനും അടങ്ങിയ പോഷക ഗുണങ്ങൾ ഉള്ളവ തിരഞ്ഞെടുക്കുക.ഉറക്കം ഉണർന്നാൽ ഒരു മണിക്കൂറിനുള്ളതിൽ ഭക്ഷണം കഴിക്കുന്നത് ശീലം ആക്കുക. ഫാസ്റ്റ് ഫുഡ്‌,ചോക്ലേറ്റ്, ബേക്കറി പലഹാരം ഒന്നും തന്നെ രാവിലെ കഴിക്കാതിരിക്കാൻ വളരെ അധികം ശ്രദ്ധിക്കുക. പാൽ ,മുട്ട ,ജ്യൂസ്‌,പഴ വർഗ്ഗങ്ങൾ, ഒക്കെ പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

Readers Comment

Add a Comment