Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രകടമായ കാലാവസ്ഥ വ്യതിയാനം ഭൂമിയെ ആകെ കാർന്ന് തിന്നുകയാണ്. കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ ഏറ്റവും അടിയന്തിര പ്രശ്നമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു.  കാലാവസ്ഥാവ്യതിയാനം നാം കഴിക്കുന്ന ഭക്ഷണത്തിനെ എങ്ങനെയാണു ബാധിക്കുക? നമ്മൾ നിത്യേനെ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളെയും വിഷമാക്കി മാറ്റാനുള്ള കെൽപ്പ് പോലുമുണ്ട് കാലാവസ്ഥ വ്യതിയാനത്തിന്. 
കാലം തെറ്റി വരുന്ന കടുത്ത ചൂടും വരൾച്ചയും ആ സമയങ്ങളിൽ വിളവെടുക്കാറായി നിൽക്കുന്ന ചോളം, ഗോതമ്പ് പോലുള്ള ധാന്യങ്ങളിൽ നൈട്രേറ്റിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കും. നൈട്രേറ്റിന്റെ അളവ് വളരെ കൂടുതലായ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ വഹിക്കാനുള്ള ശേഷി നഷ്ടമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരാളുടെ ജീവനെടുക്കാൻ  ഇങ്ങനെയുള്ള കുറച്ച് ധാന്യങ്ങൾ മാത്രം മതി. 
ശരിയല്ലാത്ത സമയത്ത് വിളകൾക്ക് അധിക മഴ ലഭിച്ചാലും പ്രശ്നമാണ്. അധികമഴ ആവശ്യമില്ലാത്ത സമയത്ത് ലഭിച്ചാൽ വിളകളിൽ ഹൈഡ്രജൻ സയനൈഡ് പോലും ഉണ്ടാകാമെന്നാണ് കണ്ടെത്തൽ. ഇത് തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോൾ ശാസ്ത്രലോകം. 

Readers Comment

Add a Comment