Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബദാം കഴിക്കുന്നവരാണോ? ഇല്ലെങ്കിൽ കഴിക്കാൻ ആരംഭിച്ചോളു...എല്ലാ വിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പ്രതിവിധിയാണ് ബദാം.ഹൃദ്രോഗത്തിനും ശരീരത്തിലെ എച്ച്ഡിഎൽ കോളസ്ട്രോൾ വർധിപ്പിക്കുകയും എൽഡിഎൽ കോളസ്ട്രോൾ കുറക്കുകയും ചെയ്യുന്നു.പ്രഭാതത്തിൽ രണ്ടോ മൂന്നോ ബദാം വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ചർമ്മ കാന്തി വർധിക്കാനും യൗവ്വനം നിലനിർത്താനും കാരണമാകുന്നു. ചർമ്മ കാന്തി മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ബദാം മിടുക്കനാണ്.ഡയറ്റ് നോക്കുന്നവർ ഭക്ഷണ ക്രമീകരണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും .വെള്ളത്തിൽ ഇട്ട് കുതിർത്ത് കഴിക്കുന്നതാണ് നല്ലത്.
പ്രോട്ടീൻ,ഫൈബർ,വൈറ്റമിൻ അടങ്ങിയ ബദാം കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ശീലമാക്കാവുന്നതാണ്. അതുപോലെ ബദാമിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയതിനാൽ സ്ഥിരമായി കഴിക്കാവുന്നതാണ്. മറവി രോഗം പോലെയുള്ള രോഗങ്ങളെ തടയാൻ ബദാം വളരെ അധികം സഹായിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.ബദാം കഴിക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള അമിത ആർത്തി കുറക്കാനും സഹായിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
32.82°C








