Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇപ്പോഴത്തെ സ്ഥിതിയിൽ കുറച്ച് വണ്ണം വെച്ചാൽ ആദ്യം തിരഞ്ഞെടുക്കുന്നത് കീറ്റോ ഡയറ്റാണ്.ഇന്ന് ഒന്നിലധികം പേര് നിർദ്ദേശിക്കുന്നതും ഇങ്ങനെ ' കീറ്റോ ചെയ്ത് നോക്കൂ നന്നായി വണ്ണം കുറയും' എന്നാണ്.കാർബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് കൊണ്ട് പ്രോടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണം ആണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.80% വരെ കൊഴുപ്പും,20%വരെ പ്രോട്ടിനും,5-10% വരെ കാർബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിക്കാം.
കാർബോഹൈഡ്രേറ്റിനെ ഒഴിവാക്കുകയോ അളവ് കുറക്കുകയോ ചെയിതുകൊണ്ട് കീറ്റോസിസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ കത്തിച്ചു കളയാൻ ശരീരത്തെ സഹായിക്കുന്നു.കൊഴുപ്പിന്റെ ഉപയോഗം കൂടുന്നത് കൊണ്ട് ശരീരത്തിലെ ഊർജം ഉല്പാദിപ്പിക്കപ്പെടുന്നത് കൊഴുപ്പിൽ നിന്നാണ്.കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായത് കൊണ്ടും അത് ലഭ്യമാകാതെ വരുന്ന സാഹചര്യത്തിൽ ശരീരം കൊഴുപ്പിനെ ഇന്ധനമായി സ്വീകരിക്കുന്നു.ഇതിലൂടെ കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു.ഈ കീറ്റോണുകളെ ശരീരം ഊർജ്ജമാക്കി ഉപയോഗിക്കുന്നതിലൂടെ ശരീര ഭാരം കുറയുന്നു എന്നത് വാസ്തവം.
എന്നാൽ കീറ്റോ ഡയറ്റിന് വൈദ്യരംഗത്ത് അത്ര നല്ല പേരല്ല ഉള്ളത്.പഴവർഗങ്ങൾ,ധാന്യങ്ങൾ,ചില പച്ചക്കറികളുടെ ഉപയോഗ കുറവ് എന്നുള്ളതാണ് ഡയറ്റിനു നേരെയുള്ള വിമർശനം.ഡയറ്റിൽ ഉൾപ്പെടുതാത്ത ഭക്ഷണത്തിൽ നിന്നും കിട്ടേണ്ട പോഷക ഗുണങ്ങൾ കീറ്റോ ഡയറ്റിലൂടെ ലഭിക്കുന്നില്ല.അമിതമായ ഫാറ്റ് ഉപായോഗം കൂടുതൽ പ്രശനം ഭാവിൽ ഉണ്ടാക്കും എന്നതിലുപരി ഹൃദ്രോഗം,കാൻസർ,സ്ട്രോക്ക് എന്നിവക്കും ഈ ഡയറ്റ് വഴി തുറക്കുന്നു.മാത്രമല്ല ഡയറ്റിലൂടെ ഉണ്ടാവുന്ന ഹൈപ്രോട്ടിൻ കിഡ്ണി തകരാറിലാക്കാനും സാധ്യതയുണ്ട്.
32.82°C








