Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:02 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFood and fit,good food,strong life,i2inews

പൂർണ്ണ ആരോഗ്യത്തിനായി നന്നായി ഭക്ഷണം കഴിക്കണമെന്നാണ് പൊതുവേ എല്ലാവരും അഭിപ്രായപ്പെടുന്നത് .ശരീരത്തിന് ആവിശ്യമായുള്ള എല്ലാ ഘടകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാല്‍ത്തന്നെ ഭക്ഷണം തന്നെയാണ് നമ്മള്‍ അടിസ്ഥാനവിഷയമായി കരുതുന്നത്. ഭക്ഷണത്തോടൊപ്പം പാനീയങ്ങൾ ഉൾപ്പെടുത്തുന്നതും ശരീരത്തിന് ഗുണങ്ങൾ ഉണ്ടാക്കുന്നു.

എന്നാല്‍ ഇതിൽ നിന്നെല്ലാം അല്‍പം വേറിട്ട ആശയമാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്. അമേരിക്ക- ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന്റെ പിന്നിൽ. 'സെല്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ എല്ലാ വിശദാംശങ്ങളും വന്നിട്ടുള്ളത്. 

കാര്യം എന്താണെന്ന് വെച്ചാൽ, ആദ്യം സൂചിപ്പിച്ചത് പോലെ ഭക്ഷണം പ്രധാനമാണെങ്കിലും മിതമായ തരത്തിലേ ഭക്ഷണം കഴിക്കാൻപാടുള്ളു എന്നാണ്  ഈ പഠനം നിര്‍ദേശിക്കുന്നത്. എന്നാൽ ഇതിന് പിന്നിലായി മുഖ്യമായൊരു കാരണമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മിതമായ ഭക്ഷണം കഴിക്കുന്നവര്‍ക്കാണത്രേ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉണ്ടാവുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള ഭക്ഷണ ക്രമീകരണം  നിര്‍ദേശിക്കുന്നത്. 

മിതമായുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ കോശങ്ങൾക്ക് പ്രായം കൂടുന്ന പ്രക്രിയയെ നിയന്ത്രിക്കാനാകുമെന്നും ശരീരത്തിന്റെ പ്രായത്തെ സ്വാധീനിക്കപ്പെടാൻ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ഭാവിയിൽ മനുഷ്യർ ചെറുപ്പം നിലനിർത്താൻ ഒരുപാട് പോം വഴികൾ അന്വേഷിച്ച് തുടങ്ങും .അപ്പോഴാകും ഈ  പഠനം പ്രായോഗികതലത്തിൽ വ്യാപകമായി അംഗീകരിക്കപ്പെടുകയെന്നും ഗവേഷകർ കൂട്ടി ചേർത്തു .

Readers Comment

Add a Comment