Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:02 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Summer diet

സംസ്ഥാനത്ത് താപതരംഗത്തിനുള്ള സാധ്യതയെക്കുറിച്ച് ഇന്ന് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പ് വന്നിട്ടുണ്ട്. ചൂട് 40 ഡിഗ്രിയിൽ അധികമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കരുതിയിരിക്കാൻ കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്ന ഈ സമയത്ത് നാം പിന്തുടരുന്ന ഡയറ്റിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വേനൽക്കാലത്ത് നല്ലൊരു ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

നിർജലീകരണം സംഭവിക്കാൻ വലിയ തോതിൽ സാധ്യത നിലനിൽക്കുമ്പോൾ ഏത് ഡയറ്റ് തിരഞ്ഞെടുക്കുമ്പോഴും നന്നായി വെളളം കുടിക്കാൻ ശ്രദ്ധിക്കണം. ജലാംശത്തിന്റെ അളവ് കൂടുതലുള്ള തണ്ണിമത്തൻ, വെള്ളരിക്ക മുതലായവ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം. സാധാരണ കുടിക്കുന്നതിലും കൂടുതൽ അളവിൽ വെള്ളം കുടിച്ചുവെന്ന് ഓരോരുത്തരും വേനൽക്കാലത്ത് ഉറപ്പുവരുത്തുകയും വേണം. 
പഞ്ചസാരയും ആൽക്കഹോളും വേനൽക്കാലത്ത് പരമാവധി ഒഴിവാക്കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ നിർദ്ദേശിക്കുന്നത്. അധികമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോ പാനീയങ്ങളോ ഉപയോഗിക്കുന്നത് ജലനഷ്ടം കൂടാൻ ഇടയാക്കും. കാഫീൻ അടങ്ങിയ പാനീയങ്ങളോടും വേനൽക്കാലത്ത് വിടപറയുന്നതാകും നല്ലത്. 
ചൂടായതിനാൽ നന്നായി തണുത്ത ഭക്ഷണങ്ങളോ പാനീയങ്ങളോ ഉപയോഗിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ചൂട് കനത്തു നിൽക്കുന്ന സമയത്ത് നന്നായി തണുത്ത ഭക്ഷണങ്ങളോ പാനീയങ്ങളോ ഉപയോഗിക്കരുതെന്നാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. കുറച്ച് തണുപ്പാറിയതിന് ശേഷം മാത്രം ഉപയോഗിക്കുന്നതാകും നല്ലത്. 
വേനൽക്കാലത്ത് ഡ്രൈ ഫ്രൂട്സ് ഉപയോഗിക്കുന്നത്  ഒഴിവാക്കി ഫ്രഷ് ഫ്രൂട്സ് കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. 
വേനൽക്കാലത്ത് അധികം മസാല ചേർത്ത ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. 
എണ്ണയിൽ പൊരിച്ച ചിപ്സ്, വട, സമോസ പോലുള്ളവ വേനൽക്കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. 
നാരങ്ങാ വെള്ളം, ബട്ടർമിൽക്ക് , കരിക്കിൻ വെള്ളം, തേങ്ങാവെള്ളം, തണ്ണിമത്തൻ ജ്യൂസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. ധാരാളം ഇലക്കറികൾ കഴിക്കുന്നുണ്ടെന് ഉറപ്പു വരുത്തുകയും വേണം.  

Readers Comment

Add a Comment