Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എങ്ങനെ? ഒറ്റയടിക്ക് വിഴുങ്ങിയോ, കടിച്ചുമുറിച്ച് കഷണങ്ങളാക്കിയോ, ചവച്ചരച്ച് ഇറക്കിയോ, വായില്‍ത്തന്നെ ആഹാരം അല്പസമയം സൂക്ഷിച്ച് പതിയെപ്പതിയെ മാത്രം അകത്താക്കിയോ? ഒരേ ഭക്ഷണം തന്നെ പലരും കഴിക്കുന്നത് പല വിധത്തിലാണ്. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നതാണ് പൊതുവെ നല്ല രീതി. കാരണം, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയ ആരംഭിക്കുന്നത് വായില്‍ വച്ചുതന്നെയാണ്!
ഇടയ്ക്കിടെ തുപ്പിക്കളയാന്‍ ഉള്ളതല്ല ഉമിനീര്‍. അതൊരു ദഹനരസമാണ്. വായില്‍ നിന്ന് ഗളഭാഗം വഴി ഭക്ഷണം അന്നനാളത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അതിന്റെ സഞ്ചാരം സുഗമമാക്കുന്നത് ഉമിനീരാണ്. ഉമിനീരില്‍ കുഴഞ്ഞ് വഴുവഴുപ്പാര്‍ന്ന ഭക്ഷണം ഗളനാളത്തിലൂടെ വേഗത്തില്‍ ആമാശയത്തിലേക്ക് പോകും. ഉമിനീരിലെ മൂന്ന് പ്രധാന ഘടകങ്ങള്‍ മ്യൂസിന്‍, അമിലേസ്, ലിപ്പേസ് എന്നിവയാണ്.
പല്ലുകളും ഉമിനീരും ചേര്‍ന്നാണ് ഭക്ഷണത്തെ ദഹനേന്ദ്രിയത്തിന് വേഗത്തില്‍ വിഘടിപ്പിക്കാനാകുന്ന വിധത്തില്‍ പാകപ്പെടുത്തുന്നത്. പല്ലുകള്‍ ഭക്ഷണത്തെ കടിച്ചുമുറിച്ച് ചെറു കഷണങ്ങളാക്കുമ്പോള്‍ ഉമിനീര് അതിനെ വഴുവഴുപ്പുള്ളതും മൃദുവുമാക്കും. ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകളില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് അഥവാ അന്നജത്തെ മാള്‍ട്ടോസ്, ഡക്‌സ്‌ട്രോസ് എന്നീ ഗ്‌ളൂക്കോസ് രൂപങ്ങളാക്കി മാറ്റുന്നത് അമിലേസ് ആണ്. കൊഴുപ്പ് ഘടകങ്ങളെ വിഘടിപ്പിക്കുന്നത് ലിപ്പേസ് ആണ്. സ്റ്റാര്‍ച്ചിന്റെ 30 ശതമാനം ദഹനവും നടക്കുന്നത് വായിലാണ്.
ആഹാരം ചവച്ചരച്ചു കഴിക്കണം എന്നു പറയുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്. കണ്ടപാടേ ചാടിവീണ് വെട്ടിവിഴുങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: അല്പം സമാധാനപ്പെടുക. പൊരിച്ചതും വറുത്തതുമൊന്നും ചാടിയെഴുന്നേറ്റ് ഓടിപ്പോകില്ല- പ്‌ളേറ്റില്‍ത്തന്നെ ഇരിക്കും. ഭക്ഷണം, ആസ്വദിച്ച് നന്നായി ചവച്ച് ഇറക്കുക. അല്ലെങ്കില്‍ ആമാശയത്തിനു കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും
32.82°C








