Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:28 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,eat cup,i2inews

കാപ്പിയോ മറ്റു പാനീയങ്ങളോ കുടിച്ചു കഴിഞ്ഞാൽ വലിച്ചെറിയൽ പലർക്കുമുള്ള ദുശീലമാണ്. അത് പ്രകൃതിയെ അനവധി രീതിയിൽ ബാധിക്കുകയും ചെയുന്നു. എന്നാൽ ചില സമയങ്ങളിൽ  പ്രകൃതി സൗഹൃദത്തെ കുറിച്ച് പറയുന്നവര്‍ പോലും ഇത് മറക്കുന്നതാണ് പതിവ്. എന്നാൽ ഇനിമുതൽ പാനീയങ്ങള്‍ കുടിച്ച ശേഷം കഴിച്ച് വിശപ്പുമാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രികരിച്ചുള്ള കമ്പനി.  പ്രകൃതിദത്തമായ ധാന്യങ്ങള്‍ കൊണ്ടാണ് ഈ കപ്പുനിർമിച്ചിരിക്കുന്നത്. "ഈറ്റ് കപ്പ്‌" എന്നാണ് ഹൈദരാബാദിലെ സ്വകാര്യ കമ്പനി ഇതിനു നൽകിയിരിക്കുന്ന പേര്.

പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഉപദ്രവമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കപ്പ് പുറത്തിറകീരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.പേപ്പർ,  പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലം പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. അതിനെല്ലാം ബദലായി ഇനിമുതൽ 'ഈറ്റ് കപ്പ്‌ ' ഉപയോഗിക്കാം. 

പാരിസ്ഥിതിക ആഘാതങ്ങള്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് എന്നിവ കുറയ്ക്കാനും ഈ മുന്നേറ്റം സഹായകമാകുമെന്നും കമ്പനി സിഇഒ അശോക് കുമാര്‍ വ്യക്തമാകുന്നു. എത്ര ചൂടുള്ളതായാലും തണ്ണുപ്പുള്ളതായാലും ഈ പാത്രങ്ങളില്‍ ഉപയോഗിക്കാമെന്നതാണ് കപ്പിന്റെ മറ്റൊരു പ്രത്യേകത.  കുതിരാതെ മൊരിഞ്ഞ രൂപത്തില്‍ തന്നെ കപ്പ് ഭക്ഷിക്കുകയും ചെയ്യാം. വിദേശ രാജ്യങ്ങളിൽ ഇവയുടെ പ്രചാരമേറുകയാണ് .

Readers Comment

Add a Comment