Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:21 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
water melon

വേനൽ കടുക്കുകയാണ്. വേനലിനെതിരെ ജാഗ്രത പുലർത്താൻ ഇതിനോടകം തന്നെ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. കൊടും ചൂടിൽ ഉള്ളും മേലും പുകയുമ്പോൾ ഒന്ന് തണുപ്പിക്കണം എന്ന് തോന്നാറില്ലേ? ഇതാ ചൂടും ദാഹവും ശമിപ്പിക്കുന്ന അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ....

തൈര് 
ചൂടും സ്‌ട്രെസും കൂടുമ്പോൾ അത് അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച ഭക്ഷണ പദാർത്ഥമാണ് തൈര്. ചോറിനോടൊപ്പം ഉപയോഗിക്കുന്നത് കൂടാതെ ലെസിയായും നേർപ്പിച്ച് സംഭാരമാക്കിയും ബട്ടർ മിൽക്കാക്കിയും ഒക്കെ തൈര് ഉപയോഗിക്കാം.

തേങ്ങാവെള്ളം 
അറിയപ്പെടുന്ന ഒരു വേനൽക്കാല പാനീയമാണ് തേങ്ങാവെള്ളം. കാൻസറിനെ വരെ ചെറുക്കൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള തേങ്ങാവെളം ശീലമാക്കിയാൽ ഗുണങ്ങൾ ഏറെയാണ്. കരിക്കിൻ വെള്ളവും വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ഒരു നല്ല പാനീയമാണ്. 

തണ്ണിമത്തൻ 
വേനൽക്കാലമായാൽ വഴിയോരങ്ങളാകെ തണ്ണിമത്തൻ കച്ചവടക്കാരെക്കൊണ്ട് നിറയും. ക്ഷീണമകറ്റി, പുതുജീവൻ പകരാനുള്ള തണ്ണിമത്തന്റെ അത്ഭുത സിദ്ധി തന്നെയാണ് ഇതിന് കാരണം. വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കാൻ സാധ്യത വളരെകൂടുതലായതിനാൽ തന്നെ തണ്ണിമത്തൻ പോലെ കൂടുതൽ ജലാംശം അടങ്ങിയ ഫലങ്ങൾ നിർബന്ധമായും ശീലമാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. 

ഇലക്കറികൾ 
ജലാംശം കൂടുതലായതിനാലും ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാലും ഉറപ്പായും വേനൽക്കാലത്തെ ഡയറ്റിൽ ധാരാളം ഇലക്കറികൾ ഉൾപ്പെടുത്തിയിരിക്കണം. ഇലക്കറികൾ കൂടുതൽ വേവിക്കാതെ പാതി മാത്രം പാകം ചെയ്ത് കഴിക്കുന്നതാകും കൂടുതൽ നല്ലത്. 

നാരങ്ങ
നാരങ്ങാവെള്ളമായോ സലാഡുകൾക്കൊപ്പം ചേർത്തോ കറികൾക്കൊപ്പം ചേർത്തോ നാരങ്ങ ഉപയോഗിക്കുന്നത് വേനൽക്കാലത്ത് വളരെയേറെ ഗുണം ചെയ്യും. നാരങ്ങാ വെള്ളം തയ്യാറാക്കുമ്പോൾ മധുരവും ഉപ്പും ചേർത്ത് ഉപയോഗിക്കുന്നതാകും കൂടുതൽ നല്ലത്. ഇത് നിർജ്ജലീകരണത്തെയും ക്ഷീണത്തെയും വലിയൊരു അളവോളം അകറ്റി നിർത്തും. 

Readers Comment

Add a Comment